JHL

JHL

സർക്കാറിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം: മൊഗ്രാലിൽ എൽഡിഎഫ് പ്രവർത്തകർ പായസം വിതരണം ചെയ്തു ആഹ്ലാദം പങ്കിട്ടു


മൊഗ്രാൽ. കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനവും, ജനകീയ ക്ഷേമ പദ്ധതികളിലും ആഹ്ലാദം പങ്കിട്ട് മൊഗ്രാലിൽ എൽഡിഎഫ് പ്രവർത്തകർ പായസം വിതരണം ചെയ്തു. 

 പരിപാടിക്ക് സിദ്ദീഖ് അലി മൊഗ്രാൽ,എ എം സിദ്ദീഖ് റഹ്മാൻ,കെ എം മുഹമ്മദ്,താജുദ്ദീൻ മൊഗ്രാൽ,കബീർ ബി കെ,അബ്ബാസ് ഓട്ടോ,ഉമ്പൂ കൊപ്പളം, മൊയ്‌ദീൻ തഖ്‌വ നഗർ, വിശ്വനാഥൻ,റഷീദ് കെ കെ പുറം എന്നിവർ നേതൃത്വം നൽകി.

No comments