JHL

JHL

ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് പ്രവർത്തകൻ അബ്ദുല്ല കുഞ്ഞി മഠത്തിൽ നിര്യാതനായി


മൊഗ്രാൽ.സജീവ മുസ്ലിം ലീഗ് പ്രവർത്തകനും, പഴയകാല പ്രവാസിയുമായിരുന്ന മൊഗ്രാൽ മഠത്തിൽ ഹൗസിൽ അബ്ദുല്ല കുഞ്ഞി(68) നിര്യാതനായി. പേരാലിലാണ് ഇപ്പോൾ താമസം.

 പേരാൽ നാട്ടക്കല്ലിൽ റോഡ്  മുറിച്ച് കടക്കവേ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് രണ്ടാഴ്ചയോളമായി ഗുരുതരാവസ്ഥയിൽ മംഗളൂരു സ്വകാര്യാ ശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചയായിരുന്നു അന്ത്യം.

 ആയിഷയാണ് ഭാര്യ. മക്കൾ:മുഹമ്മദ് അനസ്,കദീജത്ത് അൻസീറ, അസൈനാർ, അമ്രത്ത് ഫാത്തിമ. മരുമക്കൾ:ഷെമീല, മൻസൂർ.

 സഹോദരങ്ങൾ:ഹമീദ് മൊഗ്രാൽ(മാധ്യമ പ്രവർത്തകൻ)ആയിഷ ഫാത്തിമ,ജമീല.
മയ്യത്ത് വൈകുന്നേരത്തോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കി.

 നിര്യാണത്തിൽ മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി, പേരാൽ-മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി, മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.



No comments