JHL

JHL

മൂസാ ഷരീഫിന് ജന്മനാടിന്റെ പ്രൗഢ സ്വീകരണം


മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയ–അന്തർദേശീയ കാർ റാലികളിൽ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ജൈത്രയാത്രയിലൂടെ ഇന്ത്യയുടെ റാലി സർക്യൂട്ടിനെ കായികലോകത്തെ ആഗോളവേദിയിൽ ഉയർത്തിക്കാട്ടിയ മൊഗ്രാൽ പെർവാഡ് സ്വദേശിയായ മൂസാ ഷരീഫിന് ജന്മനാട് പ്രൗഢോജ്വലമായ സ്വീകരണം നൽകി. 

ഷരീഫിന്റെ ബാല്യകാല സ്നേഹബന്ധങ്ങളുടെ കൂട്ടായ്മയായ മൊഗ്രാൽ 'സ്നേഹാലയം സ്‌നേഹകൂട്ടായ്മയാണ്' സ്വീകരണ പരിപാടിക്ക് മനോഹരമായ വേദി സജ്ജമാക്കിയത്.

മൊഗ്രാൽ യുനാനി ആശുപത്രിയുടെ സമീപത്ത് നിന്ന് ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെയാണ് ഷരീഫിനെ വേദിയിലേക്ക് ആനയിച്ചത്.

സംഗീതവിസ്മയത്തിൽ ഒരു ഉത്സവമേഖലയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഘോഷയാത്ര.

സ്വീകരണവേദിയിൽ നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും ഷരീഫിനെ ഹാരമാലകളാലും ഉപഹാരങ്ങളാലും ആദരിച്ചു. ഓരോ ഉപഹാരവും ഷരീഫിന്റെ കഠിനാധ്വാനത്തിനും സാഹസികതയ്ക്കും നേട്ടങ്ങൾക്കുമുള്ള അംഗീകാരമായി മാറി.

സെഡ് എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ടി.എ ഷാഫി മുഖ്യാതിഥിയായി സംബന്ധിച്ച് മൂസാ ഷരീഫിന് തലപ്പാവ് അണിയിച്ചു.

റഹ്മാനിയ ഗ്രൂപ്പ് ചെയർമാൻ റഹ്മാൻ ഷാൾ അണിയിച്ചു. 

അബ്ബാസ് കൂൾ ഫോം, ദാവൂദ് പെർവാഡ് എന്നിവർ സ്നേഹാലയത്തിന്റെ സ്നേഹസമ്മാനം സമർപ്പിച്ചു. എം.എ സൈനുദ്ദീനുൽ ആരിഫ് മൂസാ ഷരീഫിനെ പരിചയപ്പെടുത്തി.

എം.മാഹിൻ മാസ്റ്റർ, ഹമീദ് സ്പിക്, ടി.എം ഷുഹൈബ്, സിദ്ധീഖലി മൊഗ്രാൽ, ടി.കെ അൻവർ, എം.പി അബ്ദുൽ ഖാദർ പ്രസംഗിച്ചു.

മൂസാ ഷരീഫ് മറുപടി പ്രസംഗം നടത്തി.

എം.എ അബ്ബാസ്, അബ്ദുൽ റഹ്‌മാൻ സൂപ്പർ, പി.എ ആസിഫ്, ഇസ്മത് ഇനു, സുലൈമാൻ എന്നിവർ നേതൃത്വം നൽകി.

എ.എം സിദ്ദീഖ് റഹ്മാൻ സ്വാഗതവും ഷക്കീൽ അബ്ദുള്ള നന്ദിയും പറഞ്ഞു.

No comments