JHL

JHL

ജില്ലാ സ്കൂൾ കലോത്സവം ; മൊഗ്രാൽ ജിവിഎച്ച്എസ്എസ് നഗരിയിൽ യാത്ര സൗകര്യത്തിനായി ‘സൗഹൃദ ഓട്ടോ’

മൊഗ്രാൽ ∙ 29 മുതൽ 31 വരെ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന മൊഗ്രാൽ ജിവിഎച്ച്എസ്എസ് നഗരിയിൽ യാത്ര സൗകര്യത്തിനായി ‘സൗഹൃദ ഓട്ടോ’ ഒരുക്കാൻ ഒരുങ്ങി കലോത്സവ ഗതാഗത കമ്മിറ്റി. കലോത്സവത്തിന് എത്തുന്ന സർഗപ്രതിഭകൾക്കും കലാസ്വാദകർക്കും സുഗമമായ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനാണ് 'സൗഹൃദ ഓട്ടോ' സംവിധാനം നടപ്പാക്കുന്നത്. മൊഗ്രാൽ, കുമ്പള ടൗൺ യൂണിറ്റിലെ ഓട്ടോറിക്ഷാ ഡ്രൈവരാണ് ഇതിനായി കൈകോർക്കുന്നത്. 

 സമയനഷ്ടം വരാതെ മത്സരാർഥികളെ യഥാസമയം വേദികളിലെത്തിക്കുന്നതിനും, ഓട്ടോ സ്റ്റാൻഡുകളിലെ ഡ്രൈവർമാർ പരസ്പരം സഹകരിച്ച് എല്ലാവർക്കും യാത്രാസൗകര്യം ഒരുക്കുന്നതിനുമാണ് സൗഹൃദ ഓട്ടോയിലൂടെ ലക്ഷമിടുന്നത്. ട്രെയിനുകളിലും ബസുകളിലുമായി കുമ്പള ടൗൺ, റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവരെ കലോത്സവ നഗരയിൽ എത്തിക്കുന്നതിനായി അവിടെത്തെ ഓട്ടോതൊഴിലാളികളും പങ്കാളിയാകും. കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷനാണ് ഗതാഗത കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്. ഗതാഗത കമ്മിറ്റി ഓഫിസും ഓട്ടോറിക്ഷാ തൊഴിലാളികൾക്കുള്ള ബാഡ്ജ് വിതരണവും ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂ‍ർ നിർവഹിച്ചു. ചെയർമാൻ എം.പി.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. 

 അബ്ദുറഹ്മാൻ എടച്ചാക്കൈ, വൈസ് ചെയർമാൻ സി.എം അബ്ദുൽ ജലീൽ, ജെ.എച്ച്.എൽ ഇസ്‍മായിൽ, അസീം മണിമുണ്ട, യൂനുസ് അബ്ദുൽ ഖാദർ, മിഷാൽ റഹ്‌മാൻ, മുഹമ്മദ് പേരാൽ, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികളായ സൈഫുദ്ധീൻ നാങ്കി, മമ്മൂട്ടി മെഗ്രാൽ, അബ്ബാസ് പേരാൽ, കമ്മിറ്റി അംഗങ്ങളായ  സുജാത കൊട‍‍്‍ലമുഗറു, സിതാര കാടൻ, ജയചന്ദ്രിക കയ്യാർ, സുലൈഖ ഉപ്പള, കൺവീനർ സലീം നായന്മാർമൂല, അമീർ കൊടിബയൽ എന്നിവർ പ്രസംഗിച്ചു.


No comments