ആവേശത്തിന്റെ മൂന്നു നാളുകൾക്ക് മൊഗ്രാലിൽ സമാപ്തി; 64-മത് ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : 64-മത് കാസർകോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ശലൂറും സന്ധ്യയിൽ കൊടിയിറങ്ങി.
ഇശൽ വേദിയിൽ നടന്ന സമാപന സമ്മേളനം ഏ.കെ.എം. അഷ്റഫ് എം.എൽ. ഏ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. സോയ അധ്യക്ഷത വഹിച്ചു.
സിനിമാ- സീരിയൽ നടൻ ഉണ്ണിരാജ്, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.
സെഡ്. എ. മൊഗ്രാൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പി. ഏ മുഹമ്മദ് ആസിഫ്, റിയാസ് മൊഗ്രാൽ, മാഹിൻ മാസ്റ്റർ, നാസർ മൊഗ്രാൽ, കെ.എം. മുഹമ്മദ്, അഷ്റഫ്, എം.എ മൂസ, സെയ്യദ് ഹാദി തങ്ങൾ, ഇർഷാദ് മൊഗ്രാൽ, ടി.എം. സുഹൈബ്, എം.പി. അബ്ദുൽ ഖാദർ, അർഷാദ് തവക്കൽ, അബ്ബാസ് നടുപ്പളളം, അഷ്റഫ് പെർവാർഡ്, ഹസീന, ഫാത്തിമ തസ്നീം, പി.ടി. ബെന്നി, സിദ്ദീഖ് റഹ്മാൻ, ലത്തീഫ് കൊപ്പളം തുടങ്ങിയവർ സംസാരിച്ചു.
വിവിധ സബ് കമ്മിറ്റി ചെയർമാൻമാർക്കും കൺവീനർമാർക്കുമുള്ള ഉപഹാരങ്ങൾ ഏ.കെ.എം. അഷ്റഫ് എം.എൽ.ഏ, സിനിമാ താരം ഉണ്ണിരാജ് എന്നിവർ കൈമാറി.


Post a Comment