JHL

JHL

ദേശീയ കർഷക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

മൊഗ്രാൽ.മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡിസംബർ 23ന് രാജ്യമൊട്ടുക്കും സംഘടിപ്പിച്ചു വരുന്ന ദേശീയ കർഷക ദിനം മൊഗ്രാലിൽ മൊഗ്രാൽ ദേശീയവേദി വിവിധ പരിപാടികളോടെ ആചരിച്ചു.

 രാജ്യത്തെ കർഷകർ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ മുഖം തിരിച്ചു നിൽകുന്ന സമീപനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. കർഷകരോടുള്ള നിഷേധാത്മകമായ നിലപാട് കേന്ദ്രസർക്കാർ പുനഃ പരിശോധിക്കണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.ചടങ്ങിൽ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

 മൊഗ്രാൽ കോട്ട  റോഡിലെ മുഴുവൻ സമയ കർഷകനായ കുഞ്ഞി മുഹമ്മദിനെ ദേശീയ കർഷക ദിനത്തിൽ ആദരിച്ചു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ ഷാൾ അണിയിച്ചു.ചടങ്ങിൽ വെച്ച്  ഗൾഫ് കമ്മിറ്റി പ്രതിനിധി എ എം ഷാജഹാൻ 50-ഓളം തെങ്ങിൻതൈകൾ വിതരണം ചെയ്തു.
ദേശീയവേദി ജോ: സെക്രട്ടറി മുഹമ്മദ് അഷ്റഫ് സാഹിബ്,സീനിയർ അംഗങ്ങളായ ഹമീദ് പെർവാഡ്,മസൂദ് കാടിയംകുളം,ഗൾഫ് പ്രതിനിധി എൽ ടി മനാഫ്,എക്സിക്യൂട്ടീവ് അംഗങ്ങളായ എം എ മൂസ,എം എം റഹ്മാൻ,കാദർ മൊഗ്രാൽ,മുഹമ്മദ് സ്മാർട്ട്,അഷ്റഫ് പെർവാഡ്,അബ്ദുള്ള കുഞ്ഞി നടുപ്പളം എന്നിവർ സംബന്ധിച്ചു.ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.



No comments