മൊഗ്രാൽ ദേശീയ വേദി:പ്രവർത്തന ഫണ്ട് ശേഖരണത്തിന് ആവേശകരമായ തുടക്കം,റഹ്മാന്യ ഗ്രൂപ്പ് ചെയർമാൻ റഹ്മാൻ ഉദ്ഘാടനം ചെയ്തു
മൊഗ്രാൽ.മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഇശൽ ഗ്രാമത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ സംഘടനയായ മൊഗ്രാൽ ദേശീയ വേദിയുടെ ഒരു വർഷത്തേക്കുള്ള പ്രവർത്തന ഫണ്ട് ശേഖരണത്തിന് ആവേശകരമായ തുടക്കം.റഹ്മാന്യ ഗ്രൂപ്പ് ചെയർമാൻ റഹ്മാൻ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ദേശീയവേദി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ റഹ്മാന്യ ഗ്രൂപ്പ് ചെയർമാൻ റഹ്മാൻ,മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാനും, സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞ് ടൈൽസിനും ഫണ്ട് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.ചടങ്ങ് ദേശീയവേദി മുൻ ഗൽഫ് കമ്മിറ്റി ചെയർമാൻ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.
ദേശീയവേദി ഭാരവാഹികളായ എം എ അബൂബക്കർ സിദ്ദീഖ്,എം വിജയകുമാർ,ബി എ മുഹമ്മദ് കുഞ്ഞി,എം മാഹിൻ മാസ്റ്റർ,ഹമീദ് പെർവാഡ്,എം എ അബ്ദുൽ റഹ്മാൻ,ഹസ്സൻ ലോൺട്രി,ഗഫൂർ ലണ്ടൻ,ബി എ ലത്തീഫ് ആദൂർ,നിസാർ റഹ്മാനിയ,ടി കെ അൻവർ,എം എ മൂസ, കെ പി മുഹമ്മദ് സ്മാർട്ട്, എം എം റഹ്മാൻ, എംജിഎ റഹ്മാൻ, മുഹമ്മദ് അബ്ക്കോ,ടി കെ ജാഫർ,എഎച്ച് ഇബ്രാഹിം,എം എസ് മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി നടുപ്പളം,വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു. ജോയിൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് സാഹിബ് നന്ദി പറഞ്ഞു.

.jpeg)
Post a Comment