JHL

JHL

കുമ്പള ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ്: ഓൺലൈൻ വഴി പ്രവചന മത്സരവുമായി മൊഗ്രാൽ ദേശീയവേദി


മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.എല്ലാ തെരഞ്ഞെടുപ്പുകളിലും മൊഗ്രാൽ ദേശീയവേദി വോട്ടർമാർക്കായി  സംഘടിപ്പിക്കാറുള്ള തെരഞ്ഞെടുപ്പ് പ്രവചന മത്സരം ഇപ്രാവശ്യം ഓൺലൈൻ വഴി സംഘടിപ്പിക്കുകയാണ്.കുമ്പള ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിലെ വിജയികളെ പ്രവചിക്കാനാണ് വോട്ടർമാർക്ക് മൊഗ്രാൽ ദേശീയവേദി അവസരം ഒരുക്കുന്നത്.

 ഒരു വാർഡിന് ഒരു മാർക്ക് എന്ന നിലയിൽ 24 വാർഡുകളിലെ വിജയികളെ പ്രവചിച്ചാൽ 24 മാർക്ക് ലഭിക്കും.കൂടുതൽ മാർക്ക് നേടുന്നവരായിരിക്കും വിജയികൾ.കൂടുതൽ പേർക്ക്‌ തുല്യ മാർക്ക് ലഭിച്ചാൽ നറുക്കെടുപ്പിലൂടെ മൂന്ന് വിജയികളെ കണ്ടെത്തും.

 ഓൺലൈൻ വഴിയുള്ള പ്രവചന മത്സരത്തിന്റെ കൂപ്പൺ ലിങ്ക് ദേശീയവേദി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗൾഫ് പ്രതിനിധി ശിഹാബ് മൊഗ്രാൽ(ജെ,ജെ ഗ്രൂപ്പ് ദുബായ്) ദേശീയവേദി എക്സിക്യൂട്ടീവ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ ദേശീയ വേദി ഉപദേശക സമിതി ചെയർമാൻ മാഹിൻ മാസ്റ്റർ,വൈസ് പ്രസിഡണ്ട്മാരായ വിജയകുമാർ,എച്ച് എം കരീം,ജോയിൻ സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എം എ മൂസ,മുഹമ്മദ് സ്മാർട്ട്,മുഹമ്മദ് അബ്ക്കോ,റിയാസ് കരീം,അബ്ദുള്ള കുഞ്ഞി നട്പ്പളം,കെ മുഹമ്മദ് കുഞ്ഞി നാങ്കി എന്നിവർ സംബന്ധിച്ചു.ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.



No comments