JHL

JHL

കുമ്പളയിൽ വി പി അബ്ദുൽഖാദർ പഞ്ചായത്ത് പ്രസിഡന്റാവും ; രണ്ടു വർഷത്തതിന് ശേഷം എ കെ ആരിഫ്

കുമ്പള : ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം സംബന്ധിച്ച് മുസ് ലിം ലീഗിൽ ധാരണയായി.  കുമ്പളയിൽ ആദ്യ രണ്ട് വർഷം വി.പി അബ്ദുൽ ഖാദർ പ്രസിഡന്റവും.പിന്നീട് മൂന്നു വർഷത്തേക്ക്  എ.കെ ആരിഫ് ആയിരിക്കും പ്രസിഡന്റ് പദവി വഹിക്കുക
മുസ്‌ലിം ലീഗ് ജില്ലാ പാർലമെൻ്ററി യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്.
വിവിധ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഒന്നിൽ കൂടുതൽ പേർ പ്രസിഡൻ്റ് സ്ഥാനത്തിന് അവകാശവാദവുമായി എത്തിയതോടെ ആദ്യ ടേം രണ്ട് വർഷവും പിന്നീട് മൂന്ന് വർഷവുമാക്കി.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ആദ്യ രണ്ട് വർഷം സൈഫുള്ള തങ്ങൾ പ്രസിഡൻ്റാവും, തുടർന്ന് മൂന്നു വർഷം മൂന്ന് വർഷം അസീസ് മെരിക്കെയായിരിക്കും പ്രസിഡൻ്റ്.
മംഗൽപ്പാടി പഞ്ചായത്തിൽ ആദ്യ രണ്ട് വർഷം റഹ്മാൻ ഗോൾഡനും, മൂന്ന് വർഷം പി.എം സലീമും പ്രസിഡന്റ് സ്ഥാ നം വഹിക്കും. മഞ്ചേശ്വരം പഞ്ചായത്തിൽ ആദ്യ ടേമിൽ ബഷീർ കനിലയും, പിന്നീട് എ.മുക്താറും പ്രസിഡൻ്റുമാരാകും.

No comments