JHL

JHL

ഇശൽ ഗ്രാമത്തിന് വീണ്ടും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി:നാട് ആഹ്ലാദത്തിൽ,എങ്ങും വി പി അബ്ദുൽ ഖാദർ ഹാജിക്ക് സ്വീകരണം

മൊഗ്രാൽ.നാലര പതിറ്റാണ്ടുകൾക്ക് ശേഷം മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ നിന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് തലമുതിർന്ന മുസ്ലീംലീഗ് നേതാവ് വി പി അബ്ദുൽഖാദർ ഹാജി  നിയമിതനായതിലുള്ള സന്തോഷത്തിലും, ആഹ്ലാദത്തിലുമാണ് നാട്ടുകാർ.ഇന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തും.27ന് വി പി അബ്ദുൽ ഖാദർ ഹാജി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതല ഏൽക്കും.

 മർഹും:എം സി അബ്ദുൽഖാദർ ഹാജിക്ക് ശേഷം നാലര പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ഇശൽ  ഗ്രാമത്തിന് വീണ്ടും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലഭിക്കുന്നത്.1965 മുതൽ 80 വരെയുള്ള കാലഘട്ടത്തിലാണ് മർഹും:എംസി അബ്ദുൽ ഖാദർ ഹാജി പ്രസിഡണ്ട് പദവി അലങ്കരിച്ചത്. വൈകിയാണെങ്കിലും വീണ്ടും പ്രസിഡണ്ട് പദവി വി പി യിലൂടെ ലഭിച്ചതിലുള്ള സന്തോഷവും, ആഹ്ലാദവും പങ്കുവെക്കുകയാണ് നാട്ടുകാർ.വിവിധ സന്നദ്ധ സംഘടനകളൊക്കെ അനുമോദനം അറിയിക്കാനും, സ്വീകരണം നൽകാനുമുള്ള തിരക്കിലാണ്.

 ഇന്നലെ രാത്രി വിവരം ലഭിച്ച ഉടനെ മൊഗ്രാൽ റെഡ് സ്റ്റാർ അംഗങ്ങൾ വി പി അബ്ദുൽഖാദർ ഹാജിയുടെ വീട്ടിലെത്തി അനുമോദനം അറിയിച്ചു.ബി കെ സത്താർ ഷാൾ അണിയിച്ചു.അർഷാദ് മൊഗ്രാൽ,അബ്ബാസ് നട്പ്പളം,അസീസ് ടൈലർ,കാദർ സി എച്ച് എന്നിവർ സംബന്ധിച്ചു.



No comments