JHL

JHL

ജില്ലയിലെ തീരം കടലേറ്റത്തിൽ:ഉപ്പള മുസോടി കടപ്പുറം, കാവുഗോളി,സി പിസിആർഐ, ചേരങ്കൈ,ഉദുമ പള്ളിക്കര, തൃക്കണ്ണാട്,വലിയപറമ്പ് പിന്നാലെ കോയിപ്പാടിയിലും കടൽഭിത്തി കടലെടുക്കുന്നു. ആശങ്കയിൽ തീര മേഖല

കാസർഗോഡ്. ജില്ലയിലെ തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയിൽ. മൊഗ്രാൽപുത്തൂർ കാവുഗോളിയിൽ ചേരങ്കൈ-കാവുഗോളി തീരദേശ റോഡ് കടലെടുത്തു.ഇവിടെ നൂറ് മീറ്റർ കടൽ കരയിലേക്ക് കയറിയിട്ടുണ്ട്.റോഡ് കടലെടുത്തതോടെ ഗതാഗത മാർഗമില്ലാതെ തീരവാസികൾ ദുരിതത്തിലായി.ഇവിടെ 200-ഓളം കുടുംബങ്ങൾ താമസിച്ചു വരുന്നുണ്ട്. വീടുകളിലേക്ക് കടൽ ഇരച്ചു കയറുമെന്ന ഭയാശങ്കയിൽ കഴിയുകയാണ് പ്രദേശവാസികൾ.

 കാവുഗോളിക്ക് പുറമെ നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തും,ഉദുമ, പള്ളിക്കര എന്നിവിടങ്ങളിലും രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. തീരമേഖലകളിൽ  സ്ഥാപിച്ച "ജിയോബാഗ് ''സംവിധാനം തകരുകയും, കടലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം റോഡ് തകർച്ചയ്ക്കൊപ്പം നിരവധി വീടുകൾക്ക് ഭീഷണിയും നേരിടുന്നു.പല ഭാഗങ്ങളിലും ഭീഷണി നേരിടുന്ന കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുമു ണ്ട്.കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലേറ്റം കരിങ്കൽ കടൽ ഭിത്തിക്ക് ഭീഷണിയായിട്ടുണ്ട്. പകുതിഭാഗം കടൽ ഭിത്തിയും കടലെടുത്തു കഴിഞ്ഞു.ജിയോബാഗ് തീര സംരക്ഷണ സംവിധാനവും കടലെടുക്കുന്നുണ്ട്.ഇവിടെയും തീരദേശ റോഡിന് ഭീഷണി നേരിട്ടാൽ തൊട്ടടുത്തുള്ള നൂറുകണക്കിന് വീടുകൾക്കും ഭീഷണിയാവുമെന്ന ഭയം പ്രദേശവാസികൾക്കുണ്ട്.

 പെറുവാഡ് കടപ്പുറത്ത് രണ്ടുവർഷം മുമ്പ് സ്ഥാപിച്ച മണൽ ചാക്കുകൾ കൊണ്ടുള്ള ജിയോബാഗ് കടൽ ഭിത്തി പൂർണ്ണമായും കടലെടുത്തു.പെർവാട് കടപ്പുറത്ത് ശേഷിച്ച കരിങ്കൽ കടൽ ഭിത്തിയും മൊത്തമായും കടലെടുക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ പെർവാഡ് കടപ്പുറത്ത് സ്ഥാപിച്ച മുഴുവൻ കടൽ ഭിത്തിയും  നിലവിൽ കടലെടുത്തു കഴിഞ്ഞു. തീരദേശവാസികളുടെ എതിർപ്പ് മറികടന്ന് ഓരോ വർഷവും കോടികളാണ് അധികൃതർ ഇവിടെ തീരസംരക്ഷണത്തിന്റെ പേരിൽ കടലിൽ കൊണ്ട് തള്ളുന്നത്.

 ജില്ലയിലെ മറ്റു തീരദേശ മേഖലയിലും സമാനമായ കടലേറ്റങ്ങളുണ്ട്.ഉപ്പള മുസോടി കടപ്പുറം, ചെമ്പരിക്ക, അജാനൂർ ഭാഗത്തും രൂക്ഷമായ കടലാക്രമണം നേരിടുന്നുണ്ട്. തീരദേശത്ത്  തീരസംരക്ഷണത്തിനായി ഇനിയും കരിങ്കല്ല് കൊണ്ടുള്ള പരീക്ഷണത്തിന് മുതിരാതെ ബന്ധപ്പെട്ടവർ "ടെട്രോ പോഡ്''പോലുള്ള ശാസ്ത്രീയമായ പദ്ധതികൾ കൊണ്ടുവന്ന് തീര സംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

No comments