JHL

JHL

സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം നാളെ കുമ്പളയിൽ

കുമ്പള.പ്രൈമറി ക്ലാസുകളിലെ ഐ. ടി പഠനം കൂടതൽ കാര്യക്ഷമമാക്കുക, കുട്ടികൾക്കിടയിലെ ഡിജിറ്റൽ വിടവ് നികത്തുക, ഡിജിറ്റൽ ഉപകരണങ്ങൾ ഒരു സ്വയം പഠനത്തിനുള്ള ഉപാധിയാക്കുക, ആരോഗ്യകരമായ ഒരു ഡിജിറ്റൽ, ബ്രൗസിംഗ് സംസ്കാരം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ സർക്കാരിൻ്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി , കൈറ്റിൻ്റെ നേതൃത്വത്തിൽ പ്രൈമറി വിഭാഗം കുട്ടികൾക്കു വേണ്ടി നടപ്പാക്കുന്ന ഡിജിറ്റൽ സക്വയർ എന്ന നൂതന പദ്ധതിയുടെ ഉദ്ഘാടനം വിദ്യാസമന്ത്രി എൻ.ഷംസുദ്ധീൻ  ജി. എസ്. ബി .എസ് കുമ്പളയിൽ നാളെ നിർവഹിക്കും . വർണാഭമായ ചുമർ ചിത്രങ്ങളാൽ അലങ്കരിച്ച്, ലാപ്ടോപ്പുകളും, ഇരിപ്പിടങ്ങളും ഒരുക്കി മനോഹരമാക്കിയ ഒരു മാത്രകാ ഡിജിറ്റൽ സ്ക്വയറാണ് ഉദ്ഘാടനത്തിനായി പി.ടി.എ യും , അധ്യാപകരും, ജി.എസ്. ബി.എസ് കുമ്പളയിലെ കുരുന്നുകൾക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നത് .

No comments