JHL

JHL

മഴയ്ക്ക് നേരിയ ശമനം,കടൽ ശാന്തമാവുന്നു: ബോട്ടുകൾ കടലിലിറങ്ങി, മത്സ്യങ്ങളുടെ വരവ് അറിയിച്ചു,മീൻ മാർക്കറ്റുകളിൽ തിരക്കേറി

മഞ്ചേശ്വരം.52 നീണ്ട ട്രോളിംഗ് നിരോധനം കഴിഞ്ഞ 31ന്  അവസാനിച്ചുവെങ്കിലും ശക്തമായ മഴയും, കടലാക്രമണവും  മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഒരാഴ്ചക്ക് ശേഷം  മഴയ്ക്ക് നേടിയ ശമനവും,കടലേറ്റം കുറഞ്ഞതും മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി. ട്രോളിംഗ് കാലാവധിക്ക് ശേഷം ബോട്ടുകളും, തോണികളും ഇന്ന് പുലർച്ചെ കടലിൽ ഇറങ്ങിയതോടെ മത്സ്യങ്ങളുടെ വരവറിയിച്ചു.മീൻ മാർക്കറ്റുകൾ സജീവമായി.

 മത്സ്യത്തൊഴിലാളികൾ ട്രോളിംഗ് നിരോധനം അവസാനിച്ച പിറ്റേദിവസം തന്നെ  പ്രതീക്ഷകളോടെ വലിയ തയ്യാറെടുപ്പിലായിരുന്നു.ബോട്ടുകളും, വലകളുമെല്ലാം കേടുപാടുകൾ തീർത്തും,പുതിയത് വാങ്ങിച്ചും കടലിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വെച്ചിരുന്നു.ഈ സീസണിൽ വലിയ മത്സ്യ ചാകര ലഭിക്കുമെന്ന പ്രതീക്ഷയും മത്സ്യത്തൊഴിലാളികൾക്കുണ്ടായിരുന്നു.എന്നാൽ റെഡ് അലർട്ടും, കടലക്ഷോഭവും ആഴക്കടൽ മത്സ്യബന്ധനത്തെ സാരമായി ബാധിച്ചു.

 ബോട്ടുകൾ കടലിൽ ഇറങ്ങിയ തോടെ മീൻപിടുത്ത തുറമുഖങ്ങളും,മീൻ വില്പന ചന്തകളും സജീവമായി.തുടക്കം തന്നെ തരക്കേടില്ലാത്ത മീനുകളുടെ വരവറിയിച്ചു. അയില,ചെമ്മീൻ, പൊടിമീൻ എന്നിവ മത്സ്യ ചന്തകളിൽ യഥേഷ്ടം എത്തി.വിലയും കുറവായിരുന്നു. എന്നാൽ മത്തിയുടെ ലഭ്യതയില്ലാത്തതിനാൽ 200മുതൽ 400രൂപ വരെയാണ് ഇന്നും വില ഈടാക്കുന്നത്. അതേസമയം മീഡിയം ഇനം ചെമ്മീന് 250 രൂപയാണ് കിലോയ്ക്ക് വില.പൊടിമീൻ 100 മുതൽ 140 രൂപ വരെ വിലയുണ്ട്ചെറിയയിനം അയിലയ്ക്ക്150 മുതൽ 200 രൂപവരെയാണ് ഇന്നത്തെ വില. 



No comments