JHL

JHL

വിദ്യാഭ്യാസത്തോടൊപ്പം കായിക ബോധവും വളർത്തണം: കല്ലട്ര മാഹിൻ എം.എൽ.എ

കാസർഗോഡ്: വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥികളിൽ കായിക ബോധവും വളർത്തി സമൂഹത്തിന് മാതൃകയാകുന്ന യുവതലമുറയെ വളർത്തിയെടുക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് കാസർഗോഡ് എം.എൽ.എ കല്ലട്ര മാഹിൻ പറഞ്ഞു.
കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുകയും കായികബോധം ഉണർത്തി പുതുപ്രതിഭകളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്തോളം ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഇൻഡിപെൻഡൻസ് ട്രോഫി 2026 സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം നൂൺ അരീന ചെർക്കളയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
കാസർഗോഡ് ജില്ലാ പോലീസ് ചീഫ് നിധിൻ രാജ് ഐ.പി.എസ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി. പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷഫീഖ് പി.ബി, ജസ്‌ന മനാഫ്, ഗോകുലം എഫ്.സി ജൂനിയർ ഗോൾകീപ്പർ മിർസാൻ, ജൂനിയർ കേരള ഫുട്ബോൾ താരം ഷഹബാസ് അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പ്രമുഖ നീന്തൽ താരവും കാസർഗോഡ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ എം.ടി.പി. സൈഫുദ്ദീൻ, ദുബായിൽ നടന്ന ജപ്പാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 14 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ നേട്ടം കൈവരിച്ച അയാൽ മജീദ് നെഹ്‌ലിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്തു ഗോളിടുക്കം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻവർ സാദത്ത്, കോളിയടുക്കം  പൃഥ്വിരാജ് ഷെട്ടി, അഡ്വ. അഡ്വ നാസിഫ ജലീൽ, അസ്മിന ഹബീബ്, മഹേഷ്, ലീല, ചെങ്കള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശുകൂർ, ഹാരിസ് തയാൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ, സുകുമാരൻ കുതിരപ്പാടി തുടങ്ങിയവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻ സുഗുണ കുമാർ നന്ദി പറഞ്ഞു.

No comments