എം. എസ്. മൊഗ്രാൽ മെമ്മോറിയൽ ലൈബ്രറിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം
മൊഗ്രാൽ: എം. എസ്. മൊഗ്രാൽ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി അങ്കണത്തിൽ 80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ലൈബ്രറി പ്രസിഡന്റ് സിദ്ദീഖ് അലി മൊഗ്രാൽ ദേശീയപതാക ഉയർത്തി. വൈസ് പ്രസിഡന്റ് വിജയകുമാർ, മുൻ ലൈബ്രറി പ്രസിഡന്റ് സിദ്ദീഖ് റഹ്മാൻ, ബി. എൽ. മുഹമ്മദ് അലി, കെ. എം. അബ്ദുള്ള കുഞ്ഞി, പി. സി. അബ്ദുള്ള, ലത്തീഫ് ആദൂർ, അക്ബർ പെർവാഡ്, അസ്ലഹ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.


Post a Comment