“കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് നികത്തി വൈകുന്നേരം വരെയുള്ള പരിശോധന പുനഃസ്ഥാപിക്കുക’ വിമൻജസ്റ്റിസ് മൂവ്മെന്റ്
കുമ്പള : സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് കാരണം 5 മണിവരെ പ്രവർത്തിച്ചിരുന്ന ആശുപത്രി സമയം 2 മണി വരെയാക്കി ചുരുക്കിയത് രോഗികളെ വളരെയധികം ബുദ്ധിമുട്ടിച്ചിരിക്കുകയാണ് . ഗൈനക്കോളജിസ്റ്റിൻ്റെ കുറവും, സൗകര്യക്കുറവും കൊണ്ട് ജനങ്ങൾ വീർപ്പുമുട്ടുകയാണ്. മഞ്ചേശ്വരം താലുക്ക് ഓഫീസിലേയും കുമ്പളവില്ലേജ് ഓഫീസിലേയും ഉദ്യേഗസ്ഥരുടെ കുറവ് നികത്തി ജനങ്ങൾക്ക് എളുപ്പത്തിലുള്ള സേവനം ലഭ്യമാക്കുന്ന സംവിധാനം ഉറപ്പുവരുത്തുക. കുമ്പളയിലെ ബസ്സ് ൻ്റാഡ് സംവിധാനം ജനങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ് . പഞ്ചായത്തിലേക്കും മാർക്കറ്റുകളിലേക്കും പോകേണ്ടിവരുന്ന പ്രായമായവർ നടന്നു ബുദ്ധിമുട്ടുകയാണ്. പഴയ ബസ്റ്റാൻഡിൽ ബസ്സിനു സ്റ്റോപ്പ് അനുവദിച്ച് കൊടുത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റുക. മഞ്ചേശ്വരം എംഎൽ എ .എ കെ എം അഷ്‌റഫിന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗങ്ങൾ നിവേദനം നൽകി.
ജില്ലാ പ്രസിഡൻ്റ് ജുബൈരിയ സുബൈർ ജില്ലാ ജനറൽ സെക്രട്ടറി സഹീറ അബ്ദുൽലത്തീഫ്,ജില്ലാ വൈസ് പ്രസിഡൻ്റ് റംസീന അബ്ദുൽ റഹ്‌മാൻ, സെക്രട്ടറിമാരായ . യുസ്റ, വാസന്തി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment