കാസർഗോഡ് നഗരത്തിലെ ഗതാഗതക്കുരുക്കിന് എന്ന് പരിഹാരമാവും, യാത്രക്കാർ ചോദിക്കുന്നു...
കാസർഗോഡ്. മംഗലാപുരം-കുമ്പള ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ അടക്കമുള്ള വാഹന യാത്രക്കാർ കറണ്ടക്കാട് എത്തിയാൽ പിന്നെ കുടുങ്ങിയത് തന്നെ. യാത്രക്കാർക്ക് പഴയ ബസ്റ്റാൻഡിൽ എത്തണമെങ്കിൽ തന്നെ അരമണിക്കൂർ വേണ്ടിവരും.ചെർക്കള- വിദ്യാനഗർ ഭാഗത്ത് നിന്ന് വരുന്നവർക്കും ഇതേ അവസ്ഥ തന്നെയാണ്. കാസറഗോഡ് നഗരത്തിലെ ഗതാഗതക്കുരുക്കിന് എന്നാണാവോ പരിഹാരമാവുക. ചോദ്യം യാത്രക്കാരുടേതാണ്. ഇതുതന്നെയാണ് വാഹന ഉടമകൾക്കും ചോദിക്കാനുള്ളത്.
നഗരത്തിലെ വാഹനത്തിരക്കിനോടൊപ്പം റോഡുകളിലെ തകർച്ചയും,കുഴിയും കൂടിയാകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ.. രാവിലെയും വൈകുന്നേരങ്ങളിലുമാണ് നഗരത്തിൽ വലിയ തോതിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.ഇത് വിദ്യാർത്ഥികൾക്കും, വ്യാപാരികൾക്കും, പൊതുജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താനും,തിരിച്ചു വീട്ടിൽ എത്താനും ഗതാഗതക്കുരുക്ക് ഏറെ തടസ്സമാവുന്നുമുണ്ട്. നഗരമാകുമ്പോൾ റോഡുകളെല്ലാം ഹൈടെക് സംവിധാനത്തിലേക്ക് മാറേണ്ടതല്ലേ എന്ന് വിദ്യാർത്ഥികളും ചോദിക്കുന്നു. കാസർഗോഡ് പുതിയ ബസ്റ്റാൻഡ് സർക്കിൾ മുതൽ ചന്ദ്രഗിരി ജംഗ്ഷൻ വരെയും, കാസർഗോഡ് ബാങ്ക് റോഡിലുമാണ് ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്
.
നഗരത്തിലെ ഗതാഗതക്കുരുക്ക് അത്യാഹിത രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസിനു പോലും തടസ്സമാകുന്നുണ്ട്. ഫയർ സർവീസിനും സമാനമായ തടസ്സങ്ങളുണ്ട്. നഗരത്തിലെ ഇടുങ്ങിയ സർവീസ് റോഡിൽ മിക്കയിടങ്ങളിലും ടൂവേ സംവിധാനത്തിലാണ് വാഹനങ്ങൾ ഓടുന്നത്. ഇത് വലിയ തോതിലുള്ള സംവിധാനത്തിലാണ്ഗതാഗത സ്തംഭനത്തിനും കാരണമാകുന്നുണ്ട്. ദേശീയപാത മേൽപ്പാലത്തിലൂടെ ഓടേണ്ട ചരക്ക് വാഹനങ്ങൾ പോലും സർവീസ് റോഡിലൂടെയാണ് ഓടുന്നത്. ബസ്സുകളും,ചരക്ക് വാഹനങ്ങളും സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നഗരത്തിൽ നിത്യ സംഭവമാണ്.ഇതുമൂലം നടപ്പാതയിലെ ഇന്റർലോക്കുകൾ തകരുന്ന കാഴ്ചയാണ് കാണുന്നത്.വലിയ വാഹനങ്ങൾ കയറി ഓവുചാലിന്റെ സ്ലാബുകളും ചിലയിടങ്ങളിൽ തകർന്നു കിടക്കുന്നുണ്ട്.
ടൗണിലെ ട്രാഫിക് സംവിധാനത്തിൽ അടിമുടി മാറ്റം വേണമെന്നാണ് വ്യാപാരികളും, പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.ഇത് സംബന്ധിച്ച് നിരവധി തവണ വ്യാപാരി നേതാക്കൾ കാസർഗോഡ് നഗരസഭയ്ക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നുവെങ്കിലും പരിഹാരം ഇനിയും അകലെയാണെന്ന്
വ്യാപാരി നേതാക്കൾ പറയുന്നുമുണ്ട്.

.jpeg)
Post a Comment