ഉപ്പള തീരം കടലെടുക്കുന്നു: വീടുകൾ തകർന്നു
ഉപ്പള. സംസ്ഥാനത്തും, ജില്ലയിലും കാലവർഷക്കെടുത്തി രൂക്ഷം. പ്രളയത്തിനു സമാനമാണ് മിക്ക ജില്ലകളുടെയും സ്ഥിതി. മഴവെള്ളപ്പാച്ചിലിൽ മരണസംഖ്യ കൂടുന്നുമുണ്ട്. വീടുകളും റോഡുകളും ഒലിച്ചുപോയി. വീടുകൾ തകർന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എങ്ങും ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.ജനം ദുരിതത്തിലുമായി.
കാസർഗോഡ് ജില്ലയിൽ മലയോരത്ത് ഉരുൾപൊട്ടലുണ്ടായി.ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത് തീരദേശ മേഖലയിലാണ്. കടൽ തീരത്തേക്ക് ഇരച്ചു കയറുകയാണ്. ഉപ്പള ശാരദാനഗറിൽ ഇതിനകം ഒരു വീട് കടലെടുത്തു. മറ്റു രണ്ടു വീടുകൾക്ക് ഭീഷണി നേരിടുന്നു. ജനപ്രതിനിധികൾ, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ,പോലീസ് ഉദ്യോഗസ്ഥർ, തഹസിൽദാർ, നാട്ടുകാർ സ്ഥലത്ത് ക്യാമ്പ് ചെയ്തു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഉപ്പളയിൽ തന്നെ മുസോടി കടപ്പുറം, ഹിദായത്ത് നഗർ, മണിമുണ്ടേ എന്നീ പ്രദേശങ്ങളിലും സമാനമായ കടൽക്ഷോഭമുണ്ട്. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്.എല്ലായിടത്തും തീര നിവാസികൾ ഭയാശങ്കയിലാണ് കഴിഞ്ഞുകൂടുന്നത്.

Post a Comment