കാസർകോട് മെഡിക്കൽ കോളേജ് വികസനം അവലോകനം ചെയ്തു
കാസർകോട് മെഡിക്കൽ കോളേജിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ജൂലൈ 30ന് യോഗം ചേർന്നു. യോഗത്തിൽ കല്ലട്ര മാഹിൻ എം.എൽ.എ. പങ്കെടുത്തു.
മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്ക്, ഫയർ ആൻഡ് സേഫ്റ്റി, സി.സി.ടി.വി. വർക്കുകൾ, മോഡുലാർ ലാബ്, ഹോസ്പിറ്റൽ ബ്ലോക്ക്, ഇന്റേണൽ റോഡുകൾ, ഹോസ്റ്റൽ, വാട്ടർ ടാങ്ക് എന്നിവയുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. രണ്ടാം വർഷം അനുവദിച്ച 50 എം.ബി.ബി.എസ്. സീറ്റുകളിലെ വിദ്യാർഥികൾക്കായി ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും മറ്റ് വികസന പ്രവർത്തനങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങളും ചർച്ച ചെയ്തു. നഴ്സിംഗ് കോളേജിന്റെ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി. ജില്ലാ കളക്ടർ എല്ലാ മാസവും മെഡിക്കൽ കോളേജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് വരുന്നു.

Post a Comment