കാസറഗഗോഡ് ടൗണിൽ എംജി റോഡിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
കാസറഗഗോഡ് : കാസറഗഗോഡ് ടൗണിൽ എംജി റോഡിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. തളങ്കര ബാങ്കോട് സ്വദേശിഹനീഫി (55) നാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ എം ജി റോഡിലെ ഹൈപ്പർ മാർക്കറ്റിന് മുൻവശത്തേ റോഡിലാണ് അപകടം. മുൻ വശത്ത് പോവുകായായിരുന്ന സ്കൂട്ടറിനെ പിന്നിൽ വന്ന ടാങ്കർ ലോറി ഇടിച്ചാണ് അപകടം.
തൊട്ടടുത്തുള്ള സിസി ക്യാമെറയിൽ പതിഞ്ഞ വിഡിയോ ദൃശ്യങ്ങളിൽ ടാങ്കർ ലോറിയിടിക്കുന്ന ദൃശ്യം കൃത്യമായി കാണാം.

Post a Comment