JHL

JHL

പനിച്ച് വിറച്ച് നാട്: വലിയ രോഗങ്ങളുടെ ഭീഷണി വേറെയും, ചലനമറ്റ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ. മാറുന്നത് സർക്കാറും, ആരോഗ്യവകുപ്പ് മന്ത്രിയും മാത്രം

കുമ്പള.മാറി മാറി സർക്കാറും, ആരോഗ്യമന്ത്രിയും വരുന്നതല്ലാതെ ചലനമറ്റ് കിടക്കുന്ന ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതുജീവനില്ല.മിക്ക ആരോഗ്യ കേന്ദ്രങ്ങളും വെന്റിലേറ്ററിലും, ഐസിയുവിലുമാണ്. പനിച്ച് വിറച്ച്  ആശുപത്രിയിൽ എത്തുന്ന രോഗികളെ പരിശോധിക്കാൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരില്ല. ജില്ലയിലെ ഭൂരിഭാഗം ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ കസേരകളിൽ പകുതിയും ഒഴിഞ്ഞു കിടക്കുന്നു.ഒഴിവുകൾ നികത്താൻ യാതൊരു നടപടിയുമില്ല.

 കുമ്പളയിലെ തീരമേഖലയിൽ പ്രവർത്തിച്ചുവരുന്ന സർക്കാർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിന് കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി അവഗണന നേരിടുന്നു.ദിവസേന ഈ ആശുപത്രിയെ തേടിയെത്തുന്നത് മുന്നൂറിൽ പരം രോഗികളാണ്. രോഗികൾക്ക് നിന്ന് തിരിയാൻ ഇവിടെ സ്ഥലമില്ല.സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുകയാണ് ഈ ആശുപത്രി കെട്ടിടം. എന്നും രോഗികളുടെയും, ജീവനക്കാരുടെയും ബഹളമാണ്.

 കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിനാണ് ഈ ആരോഗ്യ കേന്ദ്രത്തിന്റെ ഭരണ ചുമതല. പതിറ്റാണ്ടുകളായി ബ്ലോക്ക് പഞ്ചായത്തിന് ഈ ആശുപത്രി വികസനത്തിനായി ഒന്നും ചെയ്യാനും കഴിഞ്ഞിട്ടില്ല.കുറെ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സമർപ്പിച്ച് കാത്തിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. നേരത്തെ 14 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ വിഹിതമായ 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്ക ണമെന്ന് പറഞ്ഞപ്പോൾ മുൻ സർക്കാർ അതിന് തയ്യാറായില്ല.പിന്നീട് 5.40 കോടി രൂപയുടെ പദ്ധതി അനുവദിച്ചതായി പറയാൻ തുടങ്ങിയിട്ട് നാളേറെയായി.ഇതും ചുവപ്പുനാടയിൽ തന്നെ. പദ്ധതികൾക്ക് കോടികൾ അനുവദിച്ചുവെന്നു മാത്രം പത്രക്കുറിപ്പ് ഇറക്കുന്നതല്ലാതെ തുടർനടപടികൾ എവിടെയും ഉണ്ടാകുന്നില്ല.രോഗം പിടിപെടുന്നതിൽ ജാഗ്രത പുലർത്താൻ മാത്രമാണ് ഡിഎംഒ ആവശ്യപ്പെടുന്നത്. ചികിത്സയ്ക്ക് സംവിധാനമൊരുക്കാൻ ആരോഗ്യ വകുപ്പ് അധികൃത ർക്ക് കഴിയുന്നില്ല.അത്  സമ്മർദ്ദം ചെലുത്തി നേടിയെടുക്കാൻ ബ്ലോക്ക് പഞ്ചായത്തിനുമാ കുന്നില്ല.എച്ച് വൺ,എൻ വൺ ഉൾപ്പെടെയുള്ള രോഗഭീഷണിയാണ് ജില്ല നേരിടുന്നത്.

 മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലുള്ള ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ (ഓൾഡ് സിഎച്ച് സി) കഴിഞ്ഞവർഷം മുതലാണ്  ബ്ലോക്ക് ഫാമിലി സെന്ററായി നാമകരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം കാസർഗോഡായതി നാൽ ആശുപത്രി വികസനത്തിന് എംപിയുടെയും,രണ്ട് എംഎൽഎമാരുടെയും സഹായം കിട്ടുമായിരുന്നിട്ടും ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് നാളിതുവരെയായി പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.ഇതിൽ നാട്ടുകാർ പ്രതിഷേധത്തിലുമാണ്.കുമ്പള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും, സമീപപ്രദേശത്തെകൃഷിക്കാരും,നഗരത്തിലുള്ള സർക്കാർ സ്കൂൾ ഉൾപ്പെടെയുള്ള അഞ്ചോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ,നഗരത്തിലെ  വ്യാപാരികളും, ജീവനക്കാരുമെല്ലാം രോഗം വന്നാൽ ആശ്രയിക്കുന്നത് ഈ സർക്കാർ ആശുപത്രിയെയാണ്.

 ഓട് മേഞ്ഞതും പഴക്കം ചെന്നതുമായ ആശുപത്രിയിലെ പ്രധാന കെട്ടിടം ചോർന്നൊലിക്കുന്നത് മൂലം കഴിഞ്ഞവർഷം മുതൽ അടച്ചിട്ടു
.നേരത്തെ ഉണ്ടായിരുന്ന കിടത്തി ചികിത്സയും ഇപ്പോഴില്ല.കെട്ടിടത്തിന് 68 വർഷത്തെ പഴക്കമുണ്ട്.എന്നിട്ടും പുനർനിർമ്മാണത്തിനുള്ള മുറവിളി മാത്രമാണ് ഉയരുന്നത്.




No comments