പനിച്ച് വിറച്ച് രോഗികൾ പെരുകുമ്പോൾ കുമ്പള സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ഒ പി സമയം വെട്ടിക്കുറച്ചു, ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകി മൊഗ്രാൽ ദേശീയവേദി
കുമ്പള.പനിയും കാലാവസ്ഥയിലെ അനുബന്ധ രോഗങ്ങളും കൊണ്ട് രോഗികൾ ഏറെ പ്രയാസപ്പെടുമ്പോൾ ജില്ലയിലെ കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചുവരുന്ന സംസ്ഥാന സർക്കാരിന്റെ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉണ്ടായിരുന്ന ഒ പി സമയം യാതൊരു മുന്നറിയിപ്പുമില്ലാതെ വെട്ടിക്കുറച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാക്കിയത് ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കാണിച്ച് ഇടപെടൽ ആവശ്യപ്പെട്ട് ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നിവേദനം നൽകി.
കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ ഏക സർക്കാർ സ്ഥാപനമാണ് ബ്ലാക്ക് ഫാമിലി ഹെൽത്ത് സെന്റർ.നേരത്തെ ഇത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്നു. മത്സ്യത്തൊഴിലാളികളും,കർഷകരും, വിദ്യാർത്ഥികളുമൊക്കെയാണ് സർക്കാറിന്റെ ഈ ആരോഗ്യ കേന്ദ്രത്തെ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ദിവസേന മുന്നൂറിൽപരം രോഗികൾ ഇവിടെ എത്തുന്നുണ്ട്.സമയം വെട്ടി കുറച്ചതുമൂലം രോഗികൾ ചികിത്സ കിട്ടാതെ തിരിച്ചു പോകേണ്ട അവസ്ഥയുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ ഭരണ ചുമതല.
വെട്ടിക്കുറച്ച സമയം പുന:സ്ഥാപിക്കാനും, ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വേഗത്തിലാക്കാനും ജില്ലയിലെ ചുമതല കൂടി വഹിക്കുന്ന മന്ത്രി എന്ന നിലയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി അവർകൾ വേണ്ട ഇടപെടൽ നടത്തി നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ,ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,വൈസ് പ്രസിഡണ്ട് മുഹമ്മദ് സ്മാർട്ട്,എം മാഹിൻ മാസ്റ്റർ,ടി കെ ജാഫർ, അഷ്‌റഫ് പെർവാഡ് എന്നിവരാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

Post a Comment