JHL

JHL

പി.ടി.എം.എ. യു.പി. സ്കൂളിൽ റെഡ് ക്രോസ് ഇൻവിസ്‌റ്റേച്ചർ സെറിമണി നടത്തി

ബെദിര:പി.ടി.എം.എ. യു.പി. സ്കൂളിൽ റെഡ് ക്രോസ് യൂണിറ്റിൻ്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ ഇൻവിസ്‌റ്റേച്ചർ സെറിമണി  നടത്തി. വിദ്യാർത്ഥികളിൽ സേവന മനോഭാവവും സഹജീവികളോടുള്ള കരുതലും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനായി 2026-2027 വർഷത്തെ റെഡ് ക്രോസ് യൂണിറ്റ് വിപുലീകരിച്ചു.
വിദ്യാർത്ഥികളിൽ ആരോഗ്യബോധം, ശുചിത്വബോധം, പ്രഥമശുശ്രൂഷാ അറിവ്, ദുരന്തനിവാരണ ബോധം എന്നിവ വളർത്തുന്നതിനൊപ്പം സമൂഹത്തിന് ഉപകാരപ്പെടുന്ന വിവിധ സേവന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് റെഡ് ക്രോസ് യൂണിറ്റിന്റെ ലക്ഷ്യം.
റെഡ് ക്രോസ് പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ കരുണ, സഹകരണം, ഉത്തരവാദിത്വം, നേതൃത്വപാടവം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ അഭിപ്രായപ്പെട്ടു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ-സേവന പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.
സ്കൂൾ ഹെഡ് മിസ്ട്രെസ് രോഷ്നി കൃഷ്ണൻ സ്വാഗതം പറഞ്ഞു. സബ് ജില്ലാ കോർഡിനേറ്റർ സമീർ തെക്കിൽ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ്‌ റിഷാദ് പള്ളം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി എ മുഹമ്മദ്‌ കുഞ്ഞി, ജെ. ആർ. സി കൗൺസിലർ ആതിര ടീച്ചർ, പി ടി എ പ്രസിഡന്റ്‌ സി ഐ അബ്ദുൽ സലാം, പി ടി എ എക്സിക്യൂട്ടീവ് അംഗം അബ്ദുള്ള മൊഗ്രാൽ എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ്‌ സെക്രെട്ടറി പുഷ്പടീച്ചർ നന്ദി അറിയിച്ചു.

No comments