വിവാദ ലേബർ കോഡ് പിൻ വലിക്കുക, അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന് എഫ്.ഐ.ടി.യു
കാസർകോട്(www.truenewsmalayalam.com) : രാജ്യത്ത് കോർപറേറ്റുകൾക്ക് വേണ്ടി നിയമ നിർമാണങ്ങൾ നടത്തുന്ന മോദി സർക്കാരിന് താക്കീതാണ് വ്യാഴാഴ്ച നടക്കുന്ന അഖിലേന്ത്യാ പണി മുടക്കെന്ന് എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് സി എച്ച് മുത്തലിബ് അഭിപ്രായപ്പെട്ടു.
കോർപറേറ്റുകളുടെ ആവശ്യത്തിനായി ഏകപക്ഷീയമായി മോദി സർക്കാർ നിയമനിർമാണം നടത്തിയെടുത്ത അടിമത്വ ലേബർ കോഡുകൾ പിൻവലിക്കണമെന്നും കോർപ്പറേറ്റ് ദാസ്യവേല അവസാനിപ്പിക്കുകയും സാധാരണക്കാരുടെയും, തൊഴിലാളികളുടെയും , താൽപര്യങ്ങൾ സംരക്ഷിക്കാനുതകുന്ന നടപടികൾക്ക് കേന്ദ്ര സർക്കാർ തയ്യാ കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ ( എഫ്.ഐ.ടി.യു. ) കാസർഗോഡ് നടത്തിയ ഐക്യദാർഡ്യ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കർഷക ദേശവിരുദ്ധവും, ജനവിരുദ്ധവുമായ അമേരിക്കൻ കരാറിൽ നിന്നും ഇന്ത്യ പിൻമാറണമെന്നും, രാജ്യത്തിന്റെ നട്ടെല്ലായ തൊഴിലാളികളുടെയും, കർഷകരുടെയും , നട്ടെല്ലൊടിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു.
എഫ്.ഐ.ടി.യു. ജില്ലാവൈസ് പ്രസിഡണ്ട് അമ്പൂഞ്ഞി തല ക്ലായ് അദ്ധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടരി സി.എച്ച്. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഹമീദ് കക്കണം.
ടി.കെ.അബ്ദുൾ സലാം,
ഉമ്മു ഹബീബ
ഏ.ജി. ജമാൽ
ഡി. മുഹമ്മദ് കുഞ്ഞി , സൈഫിൽ, എന്നിവർ സംസാരിച്ചു.
എം. നൂരിഷ , ഏ.ജി. അബ്ദുൾ റഹ്മാൻ , ബി. മൊയ്തീൻ, പി.എൻ.എ. മൊയ്തീൻ, ഏ.ജി ജുവൈരിയ എന്നിവർ നേതൃത്വം നൽകി.
ടി.എം.എ. ബഷീർ അഹമ്മദ് സ്വാഗത വും , യുസ്റ നന്ദിയും പറഞ്ഞു.

Post a Comment