JHL

JHL

കുമ്പള ടൗണിൽ ഫുട്ട് ഓവർ ബ്രിഡ്ജ്(മേൽനടപ്പാ ലം) ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നിവേദനം.

കുമ്പള.500-ഓളം വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതും, ആയിരക്കണക്കിനാളുകൾ നിത്യേന വിവിധ ആവശ്യങ്ങൾക്കായി  എത്തുന്നതുമായ കുമ്പള നഗരത്തെ കെട്ടിയടച്ചു കൊണ്ട് ദേശീയപാത നിർമ്മാണം പൂർത്തിയാക്കിയതിൽ ടൗൺ നിവാസികൾ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണാൻ  ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്‌ രവി പൂജാരി പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകി. 

 ദേശീയപാത നിർമ്മാണ സമയത്ത് തന്നെ  ഈ അശാസ്ത്രീയതയും, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും നിർമ്മാണ കമ്പനി അധികൃതരെയും, ദേശീയപാത അതോറിറ്റിയെയും, ജനപ്രതിനിധികളെയും അറിയിച്ചിരുന്നതാണെന്നും എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവരാരും  തയ്യാറായില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ ദുരിതം ഇപ്പോൾ വിദ്യാർത്ഥികളും, വ്യാപാരികളടക്കം ടൗൺ നിവാസികൾ അനുഭവിക്കുകയാണ്.

 ആയതിനാൽ കുമ്പള നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിന് സമീപത്തായി തന്നെ  ദേശീയപാതയിൽ  ഒരു മേൽപ്പാലം(ഫുട്ട് ഓവർ ബ്രിഡ്ജ്) അനുവദിച്ചു കിട്ടാൻ ബഹു: പ്രതിപക്ഷ നേതാവ് ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സുബ്ബയ്യ റെയ് മുഖേന കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകിയിരിക്കുന്നത്.




No comments