കടുത്ത വെയിലിനും പൊള്ളുന്ന ചൂടിനുമിടയിൽ നാളെ വ്രതാരംഭം:പ്രത്യേക പ്രാർത്ഥനകൾക്കായി പള്ളികളും, വിശ്വാസികളും ഒരുങ്ങി,ഇനി ദാനധർമ്മങ്ങളുടെ 30 ദിനരാത്രങ്ങൾ.
കാസർഗോഡ്.ഇസ്ലാം മത വിശ്വാസികൾ കാത്തിരിക്കുന്ന വിശുദ്ധ റംസാന് നാളെ തുടക്കം. കഴിഞ്ഞദിവസം കേരളത്തിൽ എവിടെയും "ചന്ദ്രക്കല'' ദൃശ്യമാവാത്തതിനാലാണ് ഷഹബാൻ 30 പൂർത്തീകരിച്ച് നാളെ വ്യാഴാഴ്ച വ്രതാരംഭത്തിന്(റംസാൻ 1) തുടക്കം കുറിക്കുന്നത്. അതേസമയം ഒമാൻ ഒഴികെ ഗൾഫ് നാടുകളിൽ ഇന്നുമുതൽ വൃതാരംഭമാണ്.സൗദി അറേബ്യയിൽ ചന്ദ്രക്കല കണ്ടതോടെയാണ് ഗൾഫ് നാടുകളിൽ ഇന്ന് റംസാൻ ഒന്നായി പ്രഖ്യാപിച്ചത്.
ഒരു മാസത്തെ വ്രതം ഭക്ഷണവിരാമത്തിന്റെ സമയമല്ല,മറിച്ച് ഒരു വിശ്വാസിക്ക് വൃതം നൽകുന്ന സ്വാതന്ത്ര്യം അതൊരു വിപ്ലവമായാണ് കാണുന്നത്.കഴിഞ്ഞ 11 മാസങ്ങളിലെ പാപങ്ങൾ, അനാസ്ഥകൾ, അഹങ്കാരങ്ങൾക്കെല്ലാം മോചനമാണ് ഈ നോമ്പ് കാലത്തെ 30 ദിനരാത്രങ്ങൾ.മറ്റൊന്ന് സക്കാത്താണ്. പാവപ്പെട്ടവന്റെ അവകാശമായാണ് നോമ്പുനാളുകളിലെ ദാനധർമ്മങ്ങളെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നാടോട്ടുക്കും ഈ റംസാൻ മാസത്തിൽ മഹല്ലുകളും,സന്നദ്ധ സംഘടനകളും റംസാൻ റിലീഫുകൾ കൊണ്ട് ഈ മാസത്തെ ധന്യമാക്കുന്നതും. സക്കാത്തിനെ "സാമൂഹിക വിപ്ലവം'' എന്നാണ് വിശേഷിപ്പിക്കുന്നതും.മത സാഹോദര്യം വിളിച്ചോതുന്ന ഇഫ്താർ സംഗമങ്ങൾ വേറെയും.
പകൽ മുഴുവൻ ഉപവാസം.ഇത് മനുഷ്യ ശരീരത്തെ ശുദ്ധീകരിക്കുന്നു.രാത്രി പ്രത്യേക പ്രാർത്ഥനകൾ, തറാവീഹ് നമസ്കാരവും.ഇത് നോമ്പുകാരന്റെ ആത്മാവിനെ ഉണർത്തുന്നു. വിശ്വാസിയെ തിന്മകളിൽ നിന്നും, അധമ വാസനകളിൽ നിന്നും മോചിപ്പിച്ച് ഉന്നതമായ മാനുസിക മൂല്യങ്ങളിലേക്ക് ഉണർത്തുകയാണ് നോമ്പ് ചെയ്യുന്നത്. തന്റെ ആത്മാവിനെ അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള അവസരമായി നോമ്പുകാലത്തെ വിശ്വാസികൾ കാണുന്നു.
കാലാവസ്ഥ വ്യതിയാനം മൂലം ചൂട് കൂടിവരുന്ന സാഹചര്യത്തിലാണ് നോമ്പുകാലം തുടങ്ങുന്നത്.ഈ മാസം അവസാനം ആകുമ്പോഴേക്കും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. സൂര്യാഘാതം ഏൽക്കാതിരിക്കാനും,മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും പ്രത്യേക ജാഗ്രത വേണമെന്ന് അധികൃതർ ഇതിന് തന്നെ നിർദേശം നൽകിയിട്ടുമുണ്ട്.

Post a Comment