JHL

JHL

"ദ്യുതി''ജിവി എച്ച്എസ്എസ് മൊഗ്രാലിൽ ദ്വിദിന സി എം കിഡ്സ് ടാലെൻറ് നർച്ചറിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

മൊഗ്രാൽ: ജിവിഎച്ച്എസ്എസ് മൊഗ്രാലിൽ സിഎം കിഡ്സ് സ്കോളർഷിപ് എക്സാമിന് തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള ദ്വിദിന സഹവാസ ക്യാമ്പ് ഫെബ്രുവരി 7,8 തീയതികളിലായി വിജയകരമായി സംഘടിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്നിം സ്വാഗതം പറയുകയും ഹെഡ്മാസ്റ്റർ ജെ ജയറാം അധ്യക്ഷത വഹിക്കുകയും ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പർ ജമീലാ-ഹസ്സൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം,വൈസ് പ്രസിഡന്റ് റിയാസ് കരീം,എം പി ടി എ പ്രസിഡന്റ് ഹസീനാ- ഖാലിദ്,എസ് എം സി വൈസ് ചെയർ പേഴ്സൺ നജ്മുന്നിസ,യു പി എസ് ആർ ജി കൺവീനർ  ഫർസാന കെ,ഹൈസ്കൂൾ എസ് ആർ ജി കൺവീനർ  അഷ്റഫ് പുത്താലത്ത്,എൽ പി എസ് ആർ ജി കൺവീനർ വിജു പയ്യാടകത്ത്,ഹൈസ്കൂൾ അധ്യാപകൻ  അലി അക്ബർ എന്നിവർ ആശംസകൾ അറിയിച്ചു.ക്യാമ്പ് കൺവീനർ സബീന കെ നന്ദി പറഞ്ഞു.

മാത്ത്ഗുരു മോട്ടിവേഷൻ ട്രൈനർ സലീം ഫൈസൽ
"ഗണിതകുറുക്കുവഴികൾ'' പറഞ്ഞു കൊടുത്ത് കുട്ടികൾക്ക് ഗണിത വിഷയം എളുപ്പമാക്കി.
ക്രിയേറ്റീവ് ട്രൈനറും അധ്യാപകനും ഏഷ്യാനെറ്റ് ഫെയിമുമായ വിജയൻ ശങ്കരൻപാടി,കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ സെക്രട്ടറി തമ്പാൻ മാസ്റ്റർ,ഹിപ്നോട്ടിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ ജാഫർ കെ പി, എന്നിവർ ക്ലാസുകൾ നയിച്ചു.ഹെഡ്മാസ്റ്റർ ജെ ജയറാം യോഗപരിശീലനം നൽകി..
അധ്യാപകരായ സുൽഫിക്കർ,ഫായിസ്,റൈഹാന,രമ്യ,ഷിജിത,ശംല ,സൗമ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ കടൽത്തീര യാത്രയും ക്യാമ്പ് ഫയറും ശ്രദ്ധേയമായി.
യു പി വിഭാഗത്തിലെ മറ്റു അധ്യാപകരായ നൈഷ,നിഷ,സുകന്യ,ജീന,റഷീദ,സമീറ, ശ്രുതി,മനോജ്ഞ, സായി രശ്മി,ദിവ്യ ലിജേഷ്,ജുമൈല, ഷിജിന എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു.

No comments