JHL

JHL

"കാസർഗോഡിന് എയിംസ്''വാഹന പ്രചാരണ ജാഥയ്ക്ക് മൊഗ്രാലിൽ ദേശീയവേദി സ്വീകരണം നൽകി.


മൊഗ്രാൽ.ജില്ലയുടെ ചികിത്സാ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി "എയിംസ്'' കാസർഗോഡ് സ്ഥാപിക്കണമെന്ന ജനകീയ ആവശ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി "എയിംസ്'' കാസർഗോഡ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന  വാഹന പ്രചരണ ജാഥയ്ക്ക് മൊഗ്രാലിൽ മൊഗ്രാൽ ദേശീയ വേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. 

 "കാസർഗോഡിന്റെ സമരകാഹളം,പോരാട്ടം തുടരും,എയിംസ് നേടും''എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജനകീയ സമരസമിതി 2ദിവസത്തെ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് രോഗികൾക്ക് വിദഗ്ധ ചികിത്സയ്ക്കായി ഇന്നും അയൽ സംസ്ഥാനങ്ങളെയും,മറ്റു ജില്ലകളെയും ആശ്രയിക്കേണ്ടിവരുന്ന ഗതികേടിന് അറുതി വരുത്തുക എന്നതാണ് പോരാട്ടത്തിന്റെ പ്രാഥമിക ലക്ഷ്യം. കാസർഗോഡ് ജില്ലയിൽ തന്നെ എയിംസ് അനുവദിക്കണമെന്ന ജനകീയ ആവശ്യം അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിനായാണ് ജാഥ.

മൊഗ്രാലിലെ സ്വീകരണ പരിപാടിയിൽ ജാഥാ ക്യാപ്റ്റൻ പ്രൊഫ:കാദർ മാങ്ങാട് പരിപാടി വിശദീകരിച്ചു. ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.ടി കെ ജാഫർ സ്വാഗതം പറഞ്ഞു.ജാഥ  അംഗങ്ങളായ നാസർ ചെർക്കളം,ഗണേശൻ അരമങ്ങാനം,ശ്രീനാഥ് ശശി ടി സി വി,സുരേഷ് കുമാർ കീഴൂർ,സിസ്റ്റർ ജയാ ആന്റോ മംഗലത്ത്, സലീം ചൗക്കി (സന്ദേശം),അഹമ്മദ് കിർമാണി,ആനന്ദൻ പെരുമ്പള,കൃഷ്ണദാസ് വി കെ,ലൈജു മാലക്കല്ല്, റഷീദ് കള്ളാർ,ഹമീദ് ബദിയടുക്ക,ഹമീദ് കാവിൽ,സത്താർ ആരിക്കാടി,സെഡ് എ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

 സ്വീകരണ പരിപാടിക്ക് ദേശീയവേദി ഭാരവാഹികളായ വിജയകുമാർ,കെ പി മുഹമ്മദ് സ്മാർട്ട്, അഷ്റഫ് സാഹിബ്,എം മാഹിൻ മാസ്റ്റർ,ഗഫൂർ ലണ്ടൻ,ഹസ്സൻ ലോൻഡ്രി,എം ടി ഇഖ്ബാൽ,മുനീർ സീദി, ഗൾഫ് പ്രതിനിധി ടി പി അനീസ്,എച്ച്എം കരീം,മുഹമ്മദ് അബ്ക്കോ,റിയാസ് കരീം,എം എ മൂസ, ഇസ്മായിൽ മൂസ,ടി എ ജലാൽ,സിദ്ധീഖ് സ്ട്രിക്ക്,നൗഷാദ് മലബാർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.



No comments