JHL

JHL

സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ജമാഅത്തെ ഇസ്‌ലാമി ഇഫ്താർ സംഗമം

കാസർകോട്:  സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഊഷ്മള സന്ദേശവും ഒത്തൊരുമയുടെ ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മാധ്യമ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട്  ഇഫ്താർ സംഗമം ശ്രദ്ധേയമായി.
കാസർക്കോട് സിഗ്നേച്ചർ മെട്രോയിലാണ് സ്നേഹ വിരുന്നൊരുക്കിയത്. വെറുപ്പിനെ സ്നേഹംകൊണ്ട് പ്രതിരോധിക്കണമെന്ന് മുഖ്യ പ്രഭാഷണത്തിൽ വി. എൻ ഹാരിസ് പറഞ്ഞു. വംശീയതയെയും വിഭാഗീയതയെയും സാഹോദര്യം കൊണ്ട് അതിജീവിക്കണം. വർഗീയ-വംശീയ ചിന്താഗതികളെ ഒരുമിച്ച് പ്രതിരോധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പുണ്യമാസത്തിലെ ഇത്തരം ഒത്തുചേരൽ അവസരങ്ങൾ ധന്യമാണെന്ന് നഗര സഭ ചെയർപേഴ്സൺ ഷാഹിന സലിം പറഞ്ഞു.  വെറുപ്പിനെതിരെ സ്നേഹത്തിന്‍റെ സന്ദേശം ഉൾക്കൊള്ളണമെന്ന് ഫാദർ മാത്യു ബേബി  അഭിപ്രായപ്പെട്ടു. പരസ്പരം വിദ്വേഷം പരത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്ന കാലത്ത് ഇത്തരം ഒത്തുചേരലുകൾ ആഘോഷത്തോടെ നടത്തണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ പറഞ്ഞു.
സമൂഹം ഒന്നിച്ച് നിൽക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയാണ് ഇത്തരം ഇഫ്താറുകളെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ മുനീർ ഹാജി
പറഞ്ഞു.  സൗഹാർദങ്ങൾ ഊട്ടിയുറപ്പിക്കാൻ ഇത്തരം ഇഫ്ത്താർ സംഗമങ്ങൾ മുതൽകൂട്ടാകുമെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി എം എ ലെത്തീഫ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുല്ല കുഞ്ഞി ചെർക്കള, നഗര സഭ വൈസ് ചെയർമാൻ കെ എം ഹനീഫ് , ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് കർളെ, ഗ്രാമ പഞ്ചായത്ത് അംഗം മാഹിൻ കേളോട്ട്, ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ ഇ എ ബക്കർ, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി യൂസുഫ് ചെമ്പിരിക്ക, ഐ എം എ വർക്കിംഗ് കമ്മറ്റി അംഗം ഡോ ബി നാരായണ നായക്, ഐ എം എ ജില്ലാ ചെയർമാൻ ഡോ. ജനാർദ്ദന നായക്, ജനറൽ ആശുപത്രി സുപ്രണ്ട് ഡോ ശ്രീകുമാർ മുകുന്ദൻ, പി ഡി പി ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര , എൻസിപി ജില്ലാ കമ്മറ്റി അംഗം സുബൈർ പടുപ്പ്, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി 
പ്രദീപ് നാരായണൻ, എഫ് ഐ ടി യു ജില്ല വൈസ് പ്രസിഡൻ്റ് അമ്പുഞ്ഞി തലക്ലായി, സാഹിത്യ വേദി പ്രസിഡൻ്റ് എ എസ് മുഹമ്മദ് കുഞ്ഞി തനിമ പ്രസിഡൻ്റ് അബൂ താ ഈ , സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ ആലങ്കോൽ, പിടി ഉഷ ടീച്ചർ, 
സുഫൈജ അബുബക്കർ, ഡോ. ജാസിറലി, ഡോ അബ്ദുൽ സത്താർ, ഡോ ജമാൽ അഹ്മദ്, ഡോ അഫ്രീന, ഡോ സിബ്ഹത്തുല്ലാഹ്, അമാനുല്ലാഹ്, മാർക്ക് മുഹമദ്, സിദ്ദീഖ് അലി മൊഗ്രാൽ, വിനോദ് കുമാർ, എഞ്ചി സലാഹുദ്ദീൻ, എം.സി എം അക്ബർ, അഡ്വ: ബി എഫ് അബ്ദുറഹ്മാൻ, അരമന ഹനീഫ്, എം എ നജീബ്, റൗഫ് ബാവിക്കര, രാധാകൃഷ്ണൻ പടുപ്പ് തുടങ്ങിയവർ സംബന്ധിച്ചു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് പി എസ് അബ്ദുല്ല കുഞ്ഞി ആമുഖ പ്രഭാഷണം നടത്തി. സംഘാടക സമിതി കൺവീനർ അഷ്റഫ് ബായാർ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

No comments