JHL

JHL

വിവാഹ വാർഷിക ദിനത്തിൽ രക്തം ദാനം ചെയ്ത് ഹനീഫ് മാതൃകയായി

കുമ്പള :വിവാഹ വാർഷിക ദിനത്തിൽ റീൽസും ആഘോഷങ്ങളും കൊണ്ട് നിറഞ്ഞുനിൽക്കുന്ന പുതിയ തലമുറയിൽ നിന്ന് വ്യത്യസ്തനായി കുമ്പള പെർവാഡ് സ്വദേശി ഹനീഫ് പി.എം.കെ മാതൃകയായി.
തന്റെ 12-ാം വിവാഹ വാർഷിക ദിനത്തിൽ രക്തം ദാനം ചെയ്ത് അദ്ദേഹം വിവാഹബന്ധത്തിന്റെ പവിത്രത സമൂഹത്തിന് മുന്നിൽ  ഉയർത്തിക്കാട്ടുകയായിരുന്നു.
വിവാഹ വാർഷിക ദിനത്തിൽ രക്തം നൽകി ഒരു ജീവൻ രക്ഷിക്കാനാകുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ഹനീഫ് പി.എം.കെ പറയുന്നു.
ഭാര്യ ഷബ്നാസ്, മക്കളായ അഹ്സം, റസാന, ഇശ്‌വ എന്നിവർക്കും ഈ ആഘോഷം ഏറെ സന്തോഷം പകർന്നു.
സാമൂഹിക ഉത്തരവാദിത്വവും കുടുംബ മൂല്യങ്ങളും ചേർന്ന ഒരു മനോഹര മാതൃകയാണ് ഹനീഫ് പി.എം.കെ മുന്നോട്ട് വെച്ചതെന്ന് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത എ.കെ.എം അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു. കാസര്‍കോട് ബ്ലഡ് ബാങ്ക്, ജനരക്ഷാ ബ്ലഡ് ഡോണേഴ്‌സ് കേരള, ആശ്രയ കുമ്പള, മൊഗ്രാല്‍ ദേശീയവേദി, അബുദാബി കാസ്രോട്ടാര്‍, ഡൗണ്‍ ടൗണ്‍ കുമ്പള എന്നിവർ സംയുക്തമായാണ്  കുമ്പളയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ജനരക്ഷാ ചെയര്‍മാന്‍ നാസര്‍ ബായാര്‍, കണ്‍വീനര്‍ മുഹമ്മദ് സ്മാര്‍ട്ട്, മൊഗ്രാൽ ദേശീയ വേദി പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈൽസ്, ഹമീദ് കാവിൽ, ടി കെ അൻവർ, എം.എ മൂസ, മുഹമ്മദ്  അബ്കോ, അഷറഫ് സാഹിബ്, ബാക്കിർ, നവാസ് ആശ്രയ, കബീർ ആശ്രയ,അനീസ് ഡൗൺ ടൗൺ നേതൃത്വം നൽകി.

No comments