JHL

JHL

'കുമ്പള ടോൾ ബൂത്ത് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കണം'' കേരള ലോയേഴ്സ് ഫോറം

കുമ്പള :  ടോൾ ബൂത്ത് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് കേരള ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വ. എം. സകീർ അഹമ്മദ് ആവശ്യപ്പെട്ടു.
കുമ്പളയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച ടോൾ ബൂത്തിനെതിരെ നടന്ന ജനകീയ സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ കുമ്പള പോലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും റദ്ദ് ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണം. ടോൾ ബൂത്ത് സ്ഥാപിച്ച നടപടി കേന്ദ്ര മന്ത്രാലയം നിർത്തലാക്കിയ സാഹചര്യത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾക്ക് പ്രസക്തിയില്ല. നിയമവിരുദ്ധ നടപടികൾക്കെതിരെ നടത്തിയ പൊതുതാൽപര്യ സമരങ്ങൾ ഒരുകാരണവശാലും നിയമവിരുദ്ധമല്ലെന്ന് കേന്ദ്ര സർക്കാർ നടപടിയിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഇർഷാദ് എന്ന വ്യക്തി കഴിഞ്ഞ പത്തു ദിവസത്തോളമായി അന്യായമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആയതിനാൽ പ്രസ്തുത കേസുകൾ എത്രയും പെട്ടെന്ന് റദ്ദ് ചെയ്യാനുള്ള നടപടികൾ പോലീസ് ഡിപ്പാർട്മെന്റും സർക്കാരും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments