"കേരള സ്റ്റോറി-2'' കേരളത്തിൽ പ്രദർശനാനുമതി നൽകരുത്. -മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ കെട്ടുകഥകളും, നുണകളും സൃഷ്ടിച്ച് മതേതര കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ കേരളീയ സമൂഹം ചെറുത്തുതോൽപ്പിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
പരസ്പര സാഹോദര്യവും, മതനിരപേക്ഷതയും മുഖമുദ്രയാക്കുന്ന കേരളത്തിൽ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി തുടർച്ചയായി സിനിമകൾ"കേരള സ്റ്റോറി''എന്ന പേരിൽ പ്രദർശിപ്പിക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ ഇടപെട്ട് തടയണം.ചിത്രത്തിന്റെ "ടീസർ'' പോലും വിദ്വേഷം മനസ്സിലാക്കി ഹൈക്കോടതി പോലും സിനിമാ നിർമ്മാതാക്കളോട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ ചിത്രത്തിന് കേരളത്തിൽ പ്രദർശനാനുമതി നൽകരുതെന്നും ദേശീയവേദി യോഗം ആവശ്യപ്പെട്ടു. "ബീഫി''ന്റെ പേരിൽ കേരളത്തിൽ നിർബന്ധിത മതപരിവർത്തനം പോലും നടത്തുന്നുവെന്ന സിനിമയുടെ കണ്ടെത്തൽ സംസ്ഥാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്.ഇത്തരം കെട്ടുകഥകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണം.യോഗം ആവശ്യപ്പെട്ടു.
യോഗം ഗൾഫ് പ്രതിനിധി സെഡ് എ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.നാട്ടിൽ അവശത അനുഭവിക്കുന്ന രോഗികളായവരെ ചേർത്തുപിടിച്ചുകൊണ്ട് റംസാൻ റിലീഫ് പ്രവർത്തനം നടത്താൻ യോഗം തീരുമാനിച്ചു. മൊഗ്രാൽ കടവത്ത് സ്വദേശികളായ മുഹമ്മദ്,അസീസ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ പി മുഹമ്മദ് സ്മാർട്ട്, ജോയിൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എം എം റഹ്മാൻ,കാദർ മൊഗ്രാൽ,റിയാസ് കരീം,എം എ മൂസ, എംജിഎ റഹ്മാൻ,എ എച്ച് ഇബ്രാഹിം, മുഹമ്മദ് അബ്ക്കോ,എച്ച് എം കരീം,വിശ്വനാഥൻ,ടി എ ജലാൽ, ടി കെ ജാഫർ, അബ്ദുള്ളക്കുഞ്ഞി നട്പ്പളം,എം എസ് മുഹമ്മദ് കുഞ്ഞി, നൗഷാദ് മലബാർ എന്നിവർ സംബന്ധിച്ചു. ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.

.jpeg)
Post a Comment