സമസ്ത ശതാബ്ദി; അറിവിന്റെ ലോകം തുറന്നുകാട്ടുന്ന ‘സമസ്ത ഗ്ലോബൽ എക്സ്പോ’ കുണിയയിലെ ദേശീയപാതയോരത്തു തുടങ്ങി
കുണിയ ∙ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്‌ലാമിക മാതൃകകൾ മുതൽ കർമശാസ്ത്ര പഠനങ്ങൾ വിശദീകരിക്കുന്ന എഐ ഉസ്താദ് വരെ അറിവിന്റെ ലോകം തുറന്നുകാട്ടുന്ന ‘സമസ്ത ഗ്ലോബൽ എക്സ്പോ’ കുണിയയിലെ ദേശീയപാതയോരത്തു തുടങ്ങി. ഫെബ്രുവരി 4 മുതൽ 8 വരെ നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി അഞ്ചര ഏക്കർ സ്ഥലത്തെ കൂറ്റൻ പവിലിയനിലാണു പ്രദർശനം. ഇന്നും നാളെയും സ്ത്രീകൾക്കു മാത്രവും പിന്നീടുള്ള ദിവസങ്ങളിൽ പുരുഷന്മാർക്കുമാണു പ്രവേശനം.ഇസ്‌ലാമിക പഠനത്തിന്റെ മാതൃകകളായ ഓത്തുപള്ളികൾ, ദർസുകൾ എന്നിവയുടെ അവതരണം ഉൾപ്പെടെ ഒരുക്കിയ 10 പവിലിയനുകളാണ് എക്സ്പോയിലുള്ളത്.
കേരളീയ പൈതൃകത്തിന്റെ അവതരണം, സമസ്തയ്ക്കു കീഴിലുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, കലിഗ്രഫി അടക്കമുള്ള കലകളുടെ അവതരണം, കുട്ടികൾക്കുള്ള പവിലിയൻ, മാപ്പിള കലകളുടെ അവതരണങ്ങൾ, ഫൂഡ് എക്സ്പോ, സമസ്തയുടെയും പോഷക സംഘടനകളുടെയും ചരിത്രം വ്യക്തമാക്കുന്ന സ്റ്റാളുകൾ എന്നിവയും പ്രദർശനത്തിലുണ്ട്. ഓൺലൈനായും എക്സ്പോ പ്രവേശന പാസ് ലഭിക്കും. പവിലിയനുകളിലൊന്നായ ഖാസി മുഹമ്മദ് സ്‌ക്വയറിൽ ദിവസവും വൈകിട്ട് 4 മുതൽ രാത്രി വരെ ദേശീയ, രാജ്യാന്തര മാപ്പിള കലകളുടെ അരങ്ങേറ്റവും വിവിധ വിഷയങ്ങളിലുള്ള പാനൽ ചർച്ചകളും സംവാദങ്ങളും നടക്കും. ഫെബ്രുവരി ഒന്നു മുതൽ ഏഴു വരെ വൈകിട്ട് നാലിനാണു പാനൽ ചർച്ചകൾ.

രാജ്മോഹൻ ഉണ്ണിത്താൻ എംപി എക്സ്പോ ഉദ്ഘാടനം ചെയ്തു. 100 വർഷത്തെ ഇതിഹാസോജ്വലമായ പൈതൃകവും സമഭാവനയോടെ പ്രവർത്തിച്ച ചരിത്രവുമാണു സമസ്തയ്ക്കെന്ന് അദ്ദേഹം പറഞ്ഞു. സമസ്‌ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുൽ ഖാദർ ഖാസിമി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.ബാബുരാജ്, പഞ്ചായത്തംഗം ബി.എം.ഷാഫി, പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുസ്സലാം ദാരിമി ആലംപാടി, ഉസ്മാൻ ഫൈസി തോടാർ, സമസ്ത സമ്മേളന കോഓർഡിനേറ്റർ കെ.മോയിൻകുട്ടി, എക്‌സ്‌പോ ചീഫ് അഡ്വൈസർ എസ്.വി.മുഹമ്മദലി, എക്‌സ്‌പോ ചെയർമാൻ ഹാഷിം ദാരിമി ദേലംപാടി, വർക്കിങ് കൺവീനർ അബ്ദുൽ ഹക്കീം ഫൈസി തോട്ടര എന്നിവർ പ്രസംഗിച്ചു. ഡോ. ഷഫീഖ് റഹ്‌മാനി വഴിപ്പാറ എക്സ്പോ തീം അവതരിപ്പിച്ചു.

.jpeg)
Post a Comment