പ്രതിഭകളെ ആദരിച്ച് കുമ്പള ജി.എച്ച്.എസ്.എസ്; സന്തോഷ് ട്രോഫി താരം അബൂബക്കർ ദിൽഷാദിന് ഉജ്ജ്വല സ്വീകരണം
കുമ്പള: കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'എക്സലൻസ് & ലീഡർഷിപ്പ് അനുമോദന ചടങ്ങും. സ്കൂൾ ഹാൾ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു. സ്കൂളിലെ മുൻ വിദ്യാർത്ഥിയും 2025-26 വർഷത്തെ കേരള സന്തോഷ് ട്രോഫി ടീം അംഗവുമായ അബൂബക്കർ ദിൽഷാദിനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയ മുറ്റത്തുനിന്ന് വളർന്നു വരുന്ന കായിക പ്രതിഭകൾ നാടിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് മൊയ്തീൻ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സിന്ധു എൻ. സ്വാഗതം ആശംസിച്ചു.
ഈ അധ്യയന വർഷത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കൂടാതെ, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം കൈവരിച്ച പി.ടി.എ, എസ്.എം.സി അംഗങ്ങളായ അഷ്റഫ് കർള, എ.കെ. ആരിഫ് എന്നിവരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ, ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാരായ പൃഥ്വിരാജ് ഷെട്ടി, നസീമ പി.എം, രമേഷ് ഭട്ട്, സോഷ്യൽ ലീഡർ സി.എ. സുബൈർ, എസ്.എം.സി ചെയർമാൻ അഹമ്മദ് അലി, പി.ടി.എ വൈസ് പ്രസിഡന്റ് രത്നാകരൻ എന്നിവർ സംസാരിച്ചു.സീനിയർ അസിസ്റ്റന്റ് പ്രൊഫസർ രവി മുല്ലച്ചേരി
പി.ടി.എ മെമ്പർമാരായ കെ.ബി. യൂസഫ്, സഹിറ ലതീഫ്, ഖാലിദ്, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ എച്ച്.എം ശൈലജ വി.ആർ നന്ദി രേഖപ്പെടുത്തി.

Post a Comment