JHL

JHL

മൊഗ്രാൽ ഇശൽ ഗ്രാമത്തിന്റെ കാവ്യം: പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികം സാഹിത്യ സെമിനാറും,കലാ സന്ധ്യയുമൊരുക്കി ആഘോഷിച്ചു

കാസർഗോഡ്/ മൊഗ്രാൽ.ഇശൽ ഗ്രാമത്തിലെ കവി നടത്തോപ്പിൽ അബ്ദുള്ള രചിച്ച പക്ഷിപ്പാട്ട് രചനയുടെ നൂറാം വാർഷികം കാസർഗോഡും, മൊഗ്രാലിലുമായി സാഹിത്യ സെമിനാർ സംഘടിപ്പിച്ചും, കലാസന്ധ്യ ഒരുക്കിയും  ആഘോഷിച്ചു. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇശൽ ഗ്രാമം ട്രസ്റ്റ്-സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ,പുരോഗമന കലാ സാഹിത്യ സംഘം കാസർഗോഡ് എന്നിവയുടെ സഹകരണത്തോടെയാണ് പക്ഷിപ്പാട്ട് രചനയുടെ നൂറാം വാർഷികാഘോഷം കൊണ്ടാടിയത്.

 ആഘോഷത്തിന്റെ ഭാഗമായി കാസർഗോഡ് മുനിസിപ്പൽ വനിതാ ഭവനിൽ തിങ്ങിനിറഞ്ഞ സദസ്സിൽ നടന്ന സാഹിത്യ സെമിനാർ നഗരസഭ ചെയർപേഴ്സൺ ഷാഹിനാ-സലീം ഉദ്ഘാടനം ചെയ്തു. അക്കാദമി നിർവാഹക സമിതി അംഗം ഡോ: ഷംഷാദ് ഹുസൈൻ അധ്യക്ഷതവഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് സ്വാഗതം പറഞ്ഞു. അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ ആമുഖ പ്രഭാഷണം നടത്തി.

 പക്ഷിപ്പാട്ടിന്റെ ഇതിവൃത്തവും, മലബാറിന്റെ മാപ്പിള കലകളും സെമിനാറിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഫൈസൽ കന്മനം, ഡോ:പി പി അബ്ദുൽ റസാഖ്,ഡോ:അഭിലാഷ് മലയിൽ-അനീസ് കെ ടി,ഡോ:ഫാത്തിമത്ത് റംഷീല സി എച്ച്, മാധ്യമപ്രവർത്തകൻ ടി എ ഷാഫി,കവി പി എസ് ഹമീദ്  തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.അഷ്റഫ് പയ്യന്നൂർ,ടി കെ അൻവർ എന്നിവർ ഗാനമാലപിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സെഡ് എ മൊഗ്രാൽ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ എച്ച് അഹമ്മദ് നന്ദി പറഞ്ഞു.

 വൈകുന്നേരം മൊ ഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി  വർക്കിംഗ് ചെയർമാൻ കെ എം മുഹമ്മദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, സംഘാടകസമിതി ചെയർമാനുമായ വി പി അബ്ദുൽഖാദർ ഹാജി അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ,ജോ: സെക്രട്ടറി ഫൈസൽ എളേറ്റിൽ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ജെ ജയറാം,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, മാധ്യമപ്രവർത്തകൻ ടി എ ഷാഫി,താജുദ്ദീൻ മൊഗ്രാൽ,എം പി അബ്ദുൽ ഖാദർ,ബി കെ കബീർ എന്നിവർ സംസാരിച്ചു.സെഡ് എ മൊഗ്രാൽ ചടങ്ങ് നിയന്ത്രിച്ചു.ചടങ്ങിൽ വെച്ച് കലാരംഗത്ത് മികച്ച സംഭാവനകൾ അർപ്പിച്ച 21 പേരെ ആദരിച്ചു. 

 തുടർന്ന് ഇശൽ മഴ പെയ്തിറങ്ങി കലാസന്ധ്യയും അരങ്ങേറി.അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. തനിമയോടെയുള്ള മാപ്പിളപ്പാട്ടുകളുമായി പ്രഗൽഭരായ കലാകാരന്മാർ കലാസന്ധ്യയിൽ അണിനിരന്നു.വിവിധ ടീമുകളുടെ ഒപ്പനയും,അർബന മുട്ടും പരിപാടിക്ക് കൊഴുപ്പേകി.ഇശൽ ഗ്രാമം ട്രസ്റ്റ്-സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖ് നന്ദി പറഞ്ഞു.



No comments