JHL

JHL

മഞ്ചേശ്വരത്തെ ഉത്തരേന്ത്യൻ മോഡൽ ആൾകൂട്ട അക്രമം : ശക്തമായ നടപടി സ്വീകരിക്കുക - വെൽഫയർ പാർട്ടി

മഞ്ചേശ്വരം: സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട അക്രമത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വെൽഫയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ഇസ്മായിൽ മൂസ ആവശ്യപ്പെട്ടു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബോധപൂർവ്വം സംഘർഷം ഉണ്ടാക്കാനുള്ള സംഘ്പരിവാർ ആസൂത്രണത്തിൻ്റെ ഭാഗമാണോ ഈ അക്രമമെന്ന് സമഗ്രമായ അന്വേഷണം വേണം. സംഘ്പരിവാറിൻ്റെ അക്രമങ്ങളെ ചെറുക്കാൻ സർക്കാർ ഗൗരവപൂർവ്വം നടപടി സ്വീകരിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ യുപി സ്വദേശികളായ ദാവൂദ്, ഫുർഖാൻ എന്നിവരെ കൂട്ടമായെത്തിയാണ് ആക്രമിച്ചത്. ഇനി ഇത് പോലുള്ള ആൾക്കൂട്ട ആക്രമണം നമ്മുടെ നാട്ടിൽ ഉണ്ടാവാതിരിക്കാൻ സർക്കാരും പോലീസും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.   വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള, മണ്ഡലം സെക്രട്ടറി സാഹിദ ഇല്യാസ്, ട്രഷറർ ഇമ്രാൻ മൂസ, കമ്മിറ്റി അംഗം വസന്തി ഹൊസങ്കടി എന്നിവർ സംബന്ധിച്ചു. 

No comments