JHL

JHL

ഇനി വാടക കൊടുക്കേണ്ട,കുമ്പള പോസ്റ്റ് ഓഫീസിന് കെട്ടിടം ഒരുങ്ങുന്നു

കുമ്പള.വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കുമ്പളയുടെ ഹൃദയഭാഗത്ത് തന്നെ കുമ്പള പോസ്റ്റ് ഓഫീസിന് വിശാലമായ കെട്ടിടം ഒരുങ്ങുന്നു.ഈ വർഷം തുടക്കത്തിലാണ് കെട്ടിട നിർമ്മാണ ജോലികൾ ആരംഭിച്ചത്. ഏകദേശം 50% ജോലികൾ ഇതിനകം പൂർത്തിയായിട്ടുമുണ്ട്. ഈ വർഷം പകുതിയാകുമ്പോഴേക്കും കെട്ടിട നിർമ്മാണം പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 വർഷങ്ങളായി കുമ്പളയിൽ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഇതുവഴി മാസംതോറും  തപാൽ വകുപ്പിന് ലക്ഷങ്ങളാണ് വാടകയിനത്തിൽ നൽകേണ്ടി വരുന്നത്. കുമ്പളയിൽ തപാൽ വകുപ്പിന് സ്വന്തമായി സ്ഥലം ഉണ്ടായിട്ടുപോലും അത് ഉപയോഗപ്പെടുത്താത്തതിൽ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. സ്ഥലമാകട്ടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു.മാലിന്യം നീക്കംചെയ്യാനും തപാൽ വകുപ്പ് ഓരോ വർഷവും തുക ചിലവഴിച്ചിരുന്നു.ഇതിന് വിരാമമാവുകയാണ് ഇപ്പോൾ.

 കുമ്പള ടൗണിനോട് ചേർന്ന് മത്സ്യമാർഗറ്റ്-സ്കൂൾ റോഡിന് സമീപത്തായാണ് മുപ്പതോളം സെന്റ് സ്ഥലത്ത് ഇപ്പോൾ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നത്. തപാൽ വകുപ്പിന്റെ ഈ സ്ഥലം സ്വകാര്യവ്യക്തി കയ്യേറിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഹൈക്കോടതി മുഖേന സ്ഥലം തപാൽ വകുപ്പ് തിരിച്ചു പിടിക്കുകയായി രുന്നു. 

 2020ലെ കണക്ക് പ്രകാരം വാടക കെട്ടിടത്തിൽ ജില്ലയിൽ ആറ് തപാൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.ഇതിന് പ്രതിമാസ വാടകയാകട്ടെ അര ലക്ഷത്തിലേറെ രൂപയും നൽകിവരുന്നുണ്ട്. ഇതിൽ കുമ്പള പോസ്റ്റ് ഓഫീസിനാണ് ഇപ്പോൾ സ്വന്തമായി കെട്ടിടം ഒരുങ്ങുന്നത്.





No comments