കുട്ടികൾക്കായി പരീക്ഷാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കുമ്പള: പരീക്ഷാക്കാലത്തെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരീക്ഷാ പേടിയകറ്റാനും ആത്മവിശ്വാസം വളർത്താനുമായി സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനകരമായി.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്‌മെന്റ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മൊയ്തീൻ അസീസ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും മാനസിക ഉല്ലാസത്തിനും ഇത്തരം കൂട്ടായ്മകൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശസ്ത മോട്ടിവേറ്റർ സുഭാഷ് വനശ്രി വിദ്യാർത്ഥികൾക്കായി ക്ലാസ്സ് നയിച്ചു. ലളിതമായ രീതിയിൽ പരീക്ഷകളെ എങ്ങനെ സമീപിക്കണമെന്നും പഠനരീതികൾ എങ്ങനെ ക്രമീകരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ കൗൺസിലർ അശ്വതി ടീച്ചർ സ്വാഗതം ആശംസിച്ചു. എസ്.എം.സി ചെയർമാൻ അഹമ്മദ് അലി ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടി കോ-ഓർഡിനേറ്റർ ഹർഷ ടീച്ചർ നന്ദി രേഖപ്പെടുത്തി. സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

.jpeg)
Post a Comment