"ഗ്രീൻ സ്റ്റാർ ട്രോഫി'' ഫുട്ബോളിന് മൊഗ്രാലിൽ ഇന്ന് തുടക്കം:"ലോഗോ'' മുൻമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പ്രകാശനം ചെയ്തു
മൊഗ്രാൽ."ഗ്രീൻ സ്റ്റാർ ട്രോഫി-2026''ന് വേണ്ടി മൊഗ്രാൽ ഗ്രീൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അണ്ടർ-20 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് ഇന്ന് മൊഗ്രാലിൽ തുടക്കമാകും. വൈകുന്നേരം 4.30ന് മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ "കുത്തിരിപ്പ് മുഹമ്മദ് സോക്കർ സിറ്റി''യിലാണ് മത്സരങ്ങൾ അരങ്ങേറുക.
മൊഗ്രാലിലെ പ്രാദേശിക ക്ലബ്ബുകളായ നെക്സ്റ്റ്ജെൻ ക്ലബ് മൊഗ്രാൽ, സിറ്റിസൺ കടവത്ത്, സ്കോട്ടീഷ് ക്ലബ് മൊഗ്രാൽ, റൈസിംഗ് സ്റ്റാർ, എഫ്സി ടിവിഎസ്,ബി എഫ് സി ബദ്രിയാനഗർ, യുണൈറ്റഡ് പേരാൽ,കെഎഫ് സി കൊപ്പളം, കോട്ടയിൻസ്,ഗല്ലി ഇന്ത്യൻസ് എന്നീ 10 ടീമുകളാണ് ടൂർണമെന്റിൽ മാറ്റു രക്കുന്നത്.മൊഗ്രാലിലെ തന്നെ നല്ല കളിക്കാരായ പ്രതിഭകളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകി സജ്ജമാക്കുക എന്നതാണ് ടൂർണമെന്റിന്റെ ലക്ഷ്യം.
ടൂർണമെന്റിന്റെ "ലോഗോ'' മുൻമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പ്രകാശനം ചെയ്തു.ചടങ്ങിൽ കല്ലട്ര മാഹിൻ ഹാജി,എ അബ്ദുൽ റഹ്മാൻ എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.ഗ്രീൻ സ്റ്റാർ പ്രസിഡന്റ് മഖ്ദൂം, ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,ട്രഷറർ മുജീബ് പേരാൽ, മുഖ്യരക്ഷാധികാരി എം ജി റഹ്മാൻ,ടി എം ശുഹൈബ്,ഇർഷാദ് മൊഗ്രാൽ,നൗഷാദ് ഇസ്മായിൽ, ബാദ്ഷ,തസ്രീഫ് മൊഗ്രാൽ,ജൂസൈർ, ഗാലിബ്,റിഫാഈ ടി വി എസ്,വി പി ജബ്ബാർ എന്നിവർ സംബന്ധിച്ചു.

Post a Comment