മുൻ മംഗളൂരു ഡെപ്യൂട്ടി കമ്മിഷണർ കണ്ണൻ ഗോപിനാഥൻ ഐ എ എസ് പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥിയാകുമോ ; ഫാസിസത്തോട് പോരാടി സിവിൽ സർവീസ് ഉപേക്ഷിച്ച യുവ തുർക്കി
കാസർകോട് : പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് കണ്ണൻ
ഗോപിനാഥൻ. കെ.ജി.ഒ.യുവിന്‍റെ സംസ്ഥാന സമ്മേളനത്തിൽ
പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. നിലവിൽ കോൺഗ്രസ് നേതാക്കൾ
ഒന്നും പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ട്. ദേശീയ
രാഷ്ട്രീയത്തിലൂടെ മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിലൂടെയും പലതും
ചെയ്യാനുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു കണ്ണൻ ഗോപിനാഥൻ സിവിൽ സർവിസിൽനിന്ന് രാജിവെച്ചത്. കഴിഞ്ഞ വർഷം ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിൽ (എ.ഐ.പി.സി) അംഗത്വവും സ്വീകരിച്ചിരുന്നു. എ.ഐ.പി.സി കേരള സ്പോർട്സ് വെർട്ടിക്കിളും എ.ഐ.പി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ എ.ഐ.പി.സി സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലൻ അദ്ദേഹത്തിന് ഔദ്യോഗികമായി അംഗത്വം നൽകിയത്.
തെറ്റുകള്‍ക്കെതിരെയായിരുന്നു തന്‍റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധി പേരുമായി സംസാരിച്ചുവെന്നും കോണ്‍ഗ്രസാണ് ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ച ശേഷം കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചിരുന്നു.


Post a Comment