JHL

JHL

മൊഗ്രാൽ സ്കൂൾ റോഡിലെ ഹൈമാസ്റ്റ് ലൈറ്റ് അണയില്ല:24 മണിക്കൂറും കത്തും. തിരിഞ്ഞു നോക്കാതെ കരാർ കമ്പനിക്കാർ

മൊഗ്രാൽ. മൊഗ്രാൽ-പേരാൽ റോഡിൽ ജിവിഎച്ച്എസ്എസ് മൊഗ്രാൽ സ്കൂളിന് മുൻവശം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് 24 മണിക്കൂറും കത്തും. ഓഫ് ചെയ്യാൻ സംവിധാനമില്ല,കരാർ കമ്പനിക്കാരെ വിളിച്ചാലും പ്രയോജനമില്ലെന്ന് പരിസരവാസികൾ.

 കഴിഞ്ഞ ഒരാഴ്ചയായി ഹൈമാസ്റ്റ് ലൈറ്റ് 24 മണിക്കൂറും കത്താൻ തുടങ്ങിയിട്ട്.ഓഫ് ചെയ്യേണ്ട സ്വിച്ച് ബോർഡിന്റെ താക്കോൽ നഷ്ടപ്പെട്ടതാണ് ലൈറ്റ് 24 മണിക്കൂറും കത്തി തെളിയുന്നതിന് കാരണം.പകരം സംവിധാനത്തിന് കരാർ കമ്പനിക്കാരെ വിളിച്ചാലും കൂട്ടാക്കു ന്നില്ലെന്ന് പരിസരവാസികൾ പറയുന്നു.

 എംപി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് വർഷങ്ങൾക്കു മുമ്പ് ഹൈമാസ്റ്റ് ലൈറ്റ്  സ്കൂളിന് സമീപം സ്ഥാപിച്ചത്.പരാതി ഉണ്ടെങ്കിൽ ഇതിന്റെ കരാർ കമ്പനിക്കാരെ വിളിക്കാറാണ് പതിവ്.എന്നാൽ കരാർ കമ്പനി ഇപ്പോൾ കയ്യൊഴിഞ്ഞ മട്ടാണ്. വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ലെന്ന്  പ്രദേശവാസികൾ പറയുന്നുണ്ട്.വിഷയം ഇപ്പോൾ കുമ്പള കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.

No comments