തീരദേശ സംരക്ഷണം:കേന്ദ്ര ബഡ്ജറ്റ് "ആമ''യിലൊതുക്കി, കേരളം നാമമാത്രമായ ഫണ്ടിലും.ഈ വർഷവും കടലാക്രമണ ഭീഷണി നേരിടാൻ പദ്ധതികളില്ല, തീരദേശവാസികൾ ആശങ്കയിൽ.
കാസർഗോഡ്. വരാനിരിക്കുന്ന കാലവർഷം ഏറെ ഭയപ്പെടുത്തുന്നത് കടലോര നിവാസികളെയാണ്. കാലവർഷമെത്തിയാൽ ഇവരുടെ നെഞ്ചിടിപ്പ് തുടങ്ങുകയായി. വർഷങ്ങളായി കടലാക്രമണത്തിന്റെ ദുരിതം പേറാൻ വിധിക്കപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള കടലോര മക്കൾ.വീട് നഷ്ടപ്പെട്ടവർ,ജീവൻ നഷ്ടപ്പെട്ടവർ,തൊഴിൽ ഉപകരണങ്ങൾ നഷ്ടപ്പെട്ടവർ,സ്ഥലം നഷ്ടപ്പെട്ടവർ എന്നിങ്ങനെ വലിയ നഷ്ടങ്ങളുടെ കണക്കാണ് ഓരോ വർഷവും തീരദേശ ജനതക്കുണ്ടാകുന്നത്.ഇതിന് ശാശ്വതമായ പരിഹാരം കാണാൻ വർഷങ്ങളായി തീരദേശ ജനത അധികൃതരെ കണ്ടുകൊണ്ടിരിക്കുന്നു,നിവേദനങ്ങൾ നൽകിവരുന്നു, മന്ത്രിമാരെയും ജനപ്രതിനിധികളെയും കാണുന്നു എന്നിട്ടും ശാസ്ത്രീയമായ പദ്ധതികളൊന്നും തീരദേശ സംരക്ഷണത്തിനെ ത്തുന്നില്ല.ജില്ലാ ഭരണകൂടവും,റവന്യൂ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചുപോകുന്നു.എന്നാൽ സമഗ്രമായ തീര സംരക്ഷണത്തിനായുള്ള ശാസ്ത്രീയ പദ്ധതികളൊന്നും പ്രഖ്യാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകുന്നില്ല എന്നതാണ് തീരദേശവാസികളുടെ സങ്കടവും,ആശങ്കയും.
കഴിഞ്ഞവർഷം കാസർഗോഡ് ജില്ലയിൽ കടലാക്രമണം നേരിടാത്ത തീരപ്രദേശങ്ങളില്ല. മഞ്ചേശ്വരം മുതൽ വലിയപറമ്പ് വരെയുള്ള തീര പ്രദേശങ്ങൾ കടലെടുക്കുന്ന കാഴ്ചയാണ് കണ്ടത്.മഞ്ചേശ്വരം കണ്വതീർത്ഥ,ഉപ്പളയിലെ വിവിധ പ്രദേശങ്ങൾ, കുമ്പള കോയിപ്പാടി, മൊഗ്രാൽ നാങ്കി, കാവുഗോളി, ചേരങ്കൈ,കീഴൂർ, ചെമ്പരിക്ക,ഉദുമ, തൃക്കണ്ണാട്, കോട്ടിക്കുളം,അജാനൂർ, വലിയപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ നിരവധി വീടുകൾ, തോണികൾ, വലകൾ, തെങ്ങുകൾ, സ്ഥലങ്ങൾ,തീരദേശ റോഡുകൾ എല്ലാം കടലെടുക്കുന്ന കാഴ്ചയാണ് കണ്ടത്.എല്ലാം കണ്ടു സഹിച്ചു കണ്ണീർവാർക്കാനേ തീരദേശവാസികൾക്കായുള്ളൂ.അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് അവർ റോഡിൽ കുത്തിയിരുന്നു. അധികൃതർ നൽകിയ ഉറപ്പും,സന്ദർശനവും വെറുതെയായി. ഇരിഗേഷൻ-ഫിഷറീസ് വകുപ്പിന്റെ തട്ടിക്കൂട്ടിയുള്ള പദ്ധതികൾക്കൊന്നും കടലാക്രമണത്തെ ചെറുക്കാൻ കഴിയുന്നുമില്ല.അവർ വീണ്ടും പരീക്ഷിച്ച് പരാജയപ്പെട്ട ജിയോബാഗും,കരിങ്കൽ കൊണ്ടുള്ള ഭിത്തിയുമാണ് നിർമ്മിക്കുമെന്ന് പറയുന്നതും.
"ടെട്രോപോഡു''കൾ കൊണ്ടുള്ള ശാസ്ത്രീയമായ കടൽഭിത്തി നിർമ്മിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.ഇത് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതി കൂടിയാണ്.എന്നാൽ ഈ നിർദ്ദേശത്തോട് അധികൃതർ മുഖം തിരിച്ചു നിൽക്കുന്നതും, തീരസംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബഡ്ജറ്റിൽ ഫണ്ട് നീക്കി വെക്കാത്തതും ഇപ്പോൾ തീരദേശവാസികൾക്കിടയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴി വെ ച്ചിട്ടുമുണ്ട്.ഒപ്പം പ്രതിഷേധത്തിലും.

.jpeg)
Post a Comment