JHL

JHL

ഇശൽ ഗ്രാമത്തിലെ ബിരുധാരികൾക്ക് മൊഗ്രാൽ ഗ്രീൻ സ്റ്റാറിന്റെ ആദരവ്

മൊഗ്രാൽ. മംഗലാപുരം പി എ ഇൻസ്റ്ററ്റ്യുട്ടിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുധം നേടി നാടിന് അഭിമാനമായ ആദില സുൽത്താനാ സക്കീർ,ഖദീജ ഫാഹിമ  എംപി  എന്നിവർക്ക് ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ സ്നേഹോപഹാരം. ഗ്രീൻ സ്റ്റാർ ഭാരവാഹികൾ ഇരുവരുടെയും വീട്ടിൽ എത്തി സ്നേഹപഹാരം  സമർപ്പിച്ചു.

ഗ്രീൻസ്റ്റാർ പ്രസിഡന്റ് മക്ദൂം, ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട എന്നിവർ ഉപഹാരം  നൽകി.  ചടങ്ങിൽ  സെഡ്  എ  മൊഗ്രാൽ, ജംഷീർ പേരാൽ,ടി കെ ജാഫർ, അബ്ദുള്ള കണ്ടക്ടർ, ഗ്രീൻ സ്റ്റാർ  ഭാരവാഹികളായ  ട്രഷറർ മുജീബ് പേരാൽ,വൈസ് പ്രസിഡന്റ് തസ്‌രീഫ് മൊഗ്രാൽ,ജോയിൻ സെക്രട്ടറി റഷീദ്,വി പി ജബ്ബാർ എന്നിവർ സമ്പന്ധിച്ചു.

No comments