തദ്ദേശ തെരഞ്ഞെടുപ്പ് പ്രവചന മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
മൊഗ്രാൽ.മൊഗ്രാൽ ദേശീയവേദി കുമ്പള ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കുമ്പള ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിലെ വിജയികളെ മുൻകൂട്ടി പ്രവചിക്കാനായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ഓൺലൈൻ വഴി പ്രവചന മത്സരം സംഘടിപ്പിച്ചത്.250-ഓളം പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇതിൽനിന്ന് 23 പോയിന്റ് നേടിയ മൂന്നു പേരാണ് വിജയികളായത്.ഇവർ 23 വാർഡുകളിലെ വിജയികളെ മുൻകൂട്ടി പ്രവചിച്ചാണ് സമ്മാനാർഹരായത്. അർഷാദ് ഹുബ്ലി,കെ പി അഷ്റഫ് മൊഗ്രാൽ,ഫാത്തിമത്ത് ശരീഫ കെ പി എന്നിവരാണ് വിജയികളായത്.
ഇവർക്ക് ദേശീയവേദി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ,മൊഗ്രാൽ വലിയ ജുമാമസ്ജിദ് പ്രസിഡണ്ട് കെഎം അബ്ദുല്ല കുഞ്ഞി സ്പിക്,ഡോ:ജിതിൻ മോഹൻ എന്നിവർ സമ്മാനങ്ങൾ നൽകി.ചടങ്ങിൽ ദേശീയവേദി പ്രസിഡണ്ട് എഎം സിദ്ധിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ കെ പി മുഹമ്മദ് സ്മാർട്ട്,ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ്,എം മാഹിൻ മാസ്റ്റർ,എം എ അബ്ദുർ റഹ്മാൻ സൂറത്തിമുല്ല, ഹമീദ് പെർവാഡ്,എ എച്ച് ഇബ്രാഹിം,മുഹമ്മദ് അബ്ക്കോ,എം എ മൂസ,മിഷാൽ റഹ്മാൻ എന്നിവർ സംബന്ധിച്ചു. ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.

Post a Comment