JHL

JHL

ആരിക്കാടി ടോൾഗേറ്റ് അടച്ചു പൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനം: സമരസമിതിക്ക് അഭിവാദ്യമർപ്പിച്ച് മൊഗ്രാലിൽ ദേശീയവേദിയുടെ ആഹ്ലാദപ്രകടനം.

മൊഗ്രാൽ.ജനകീയ സമരത്തിന് മുന്നിൽ മുട്ടുമടക്കി അരിക്കാടി ടോൾഗേറ്റ് അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തും, സമരസമിതിക്ക് അഭിവാദ്യമർപ്പിച്ചും മൊഗ്രാലിൽ ദേശീയവേദി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.

 സമരസമിതി അംഗം ലത്തീഫ് കുമ്പള,നാസർ മൊഗ്രാൽ,നിസ്സാർ പെർവാഡ്,എം മാഹിൻ മാസ്റ്റർ,സെഡ് എ മൊഗ്രാൽ,ടി കെ ജാഫർ,ഹമീദ് കവിൽ,എം എ ആരിഫ്,പിടിഎ പ്രസിഡണ്ട് ലെത്തീഫ് കൊപ്പളം,ഹമീദ് പെർവാഡ്, ടി എ കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു.

 ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദിഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,വൈസ് പ്രസിഡണ്ട് വിജയകുമാർ,കാദർ മൊഗ്രാൽ,അഷ്റഫ് പെർവാഡ്,അബ്ദുല്ല കുഞ്ഞി നട്പ്പളം,റിയാസ് കരീം,എ എച്ച് ഇബ്രാഹിം,എം എസ് മുഹമ്മദ് കുഞ്ഞി, ലത്തീഫ് കോട്ട,എം എ മൂസ,അബ്ദുൽ റഹ്മാൻ- റഷീദ്,അബ്ദുൽ ഖാദർ വളച്ചാൽ,മുഹമ്മദ് അഷ്റഫ് മുട്ടം ഗേറ്റ് എന്നിവർ നേതൃത്വം നൽകി.

No comments