JHL

JHL

മൊഗ്രാൽ ജിവിഎച്ച്എസ് എസ്:വികസന ഫണ്ട് തിരിമറി നടത്തിയ അധ്യാപകനെതിരെ നടപടിയില്ല,ഫണ്ട് തിരിച്ചുപിടിക്കാനും നടപടിയായില്ല, അനിശ്ചിതത്വത്തിലായ കോഴ്സ് തുടങ്ങാൻ ഇടപെടൽ ആവശ്യപ്പെട്ട് പിടിഎ കമ്മിറ്റി എ കെ എം അഷറഫ് എംഎൽഎയെ കണ്ട് നിവേദനം നൽകി

മൊഗ്രാൽ.2025-26 അക്കാദമിക്ക് വർഷം മൊഗ്രാൽ ജിവിഎച്ച്എസ്എസ് ൽ അനുമതി ലഭിച്ച 2 പുതിയ കോഴ്സുകളിൽ അനിശ്ചിതത്വം നിലനിൽക്കെ പിടിഎ ഭാരവാഹികൾ ഇടപെടൽ ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിന് നിവേദനം നൽകി.

 കഴിഞ്ഞവർഷം ആദ്യമാണ് മൊഗ്രാൽ ജിവിഎച്ച്എസ്എസ് ൽ സ്കില്‍ ഡെവലപ്മെന്റ് കോഴ്സിന്റെ ഭാഗമായി മൊബൈൽ ടെക്നീഷ്യൻ കോഴ്സും, കമ്പ്യൂട്ടർ ആനിമേഷൻ കോഴ്സും എ കെ എം അഷ്റഫ് എംഎൽഎയുടെ ശ്രമഫലമായി സ്കൂളിന് അനുവദിച്ച് കിട്ടിയത്.ഈ കോഴ്സുകളിലേക്കായി അമ്പതോളം കുട്ടികൾ അഡ്മിഷനും നേടിയിരുന്നു. യുവാക്കൾ വലിയ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന കോഴ്സായിരുന്നു ഇവ രണ്ടും.കോഴ്സിന് ആവശ്യമായ ഉപകരണങ്ങളും സ്കൂളിലെത്തിയിരുന്നു. ഈ സമയത്താണ് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻ ചാർജ് വഹിച്ചിരുന്ന അനിൽ കെ എന്ന അധ്യാപകൻ(എച്ച് എസ് എസ് ടി എക്കണോമിക് ടീച്ചർ) വികസന പദ്ധതി ഫണ്ട് തിരിമറി നടത്തിയതായി പുറത്തുവന്നത്.സ്കിൽ ഡെവലപ്മെന്റ് കോഴ്സിനും,എസ് എസ് കെ പദ്ധതി പ്രകാരമുള്ള മൂന്ന് സ്കൂൾ കെട്ടിട നിർമ്മാണത്തിനുമുള്ള 33 ലക്ഷം രൂപയാണ് അധ്യാപകൻ തിരിമറി നടത്തിയത്.ഇതോടെ അനുവദിച്ച കോഴ്സും കെട്ടിട നിർമ്മാണവും അനിശ്ചിതത്വത്തിലായി.

 വിഷയം സ്കൂളിലും നാട്ടിലും വിവാദമായതോടെ സ്കൂൾ പിടിഎ കമ്മിറ്റിയും,സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു.മുഖ്യമന്ത്രി,വിജിലൻസ്, ഹയർസെക്കൻഡറി വിഭാഗം പൊതു വിദ്യാഭ്യാസ ഡയറക്ട്ടർ തിരുവനന്തപുരം, റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ ഹയർ സെക്കൻഡറി വിഭാഗം കണ്ണൂർ തുടങ്ങിയ മേലധികാരികൾക്ക്  പിടിഎയും,സന്നദ്ധ സംഘടനകളും നിവേദനം നൽകി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം  ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്നും, ഫിനാൻഷ്യൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ഉദ്യോഗസ്ഥർ മൊഗ്രാൽ സ്കൂളിലെത്തി ഓഡിറ്റ് നടത്തുകയും തിരിമറി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.ഇത് സംബന്ധിച്ച് അധ്യാപകനെതിരെ കൂടുതൽ അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും വിജിലൻസും,കണ്ണൂർ ഹയർസെക്കൻഡറി വിഭാഗം റീജിനൽ ഡെപ്യൂട്ടി ഡയറക്ടറും മേൽ നടപടികൾക്ക് ശുപാർശ നൽകുകയും ചെയ്തിരുന്നു.എന്നാൽ നാളിതുവരെ യാതൊരു നടപടിയും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.മാത്രവുമല്ല മൊഗ്രാലിൽ നിന്ന് സ്ഥലം മാറിപ്പോയ  അധ്യാപകൻ ഇപ്പോഴും ജോലിയിൽ തുടരുന്നുവെന്നും, ശമ്പളം കൈപ്പറ്റുന്നുവെന്നും പിടിഎ കമ്മിറ്റി മനസ്സിലാക്കിയിട്ടുണ്ട്.

 കോഴ്സ് നിലനിർത്തുന്നതിനും,കെട്ടിടം പൂർത്തീകരിക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തണമെന്നാ വശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂരിന്റെ നേതൃത്വത്തിൽ പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് റിയാസ് കരീം, ഹെഡ്മാസ്റ്റർ ജെ ജയറാം,പ്രിൻസിപ്പാൾ ബിനി ബി എസ് എന്നിവർ എ കെ എം അഷ്റഫ് എംഎൽഎയ്ക്ക് നിവേദനം നൽകിയത്.

No comments