JHL

JHL

മസ്തിഷ്കാഘാതം:മൊഗ്രാലിലെ ജാസ് ബേക്കറി ഉടമ അസീസ് മരണത്തിന് കീഴടങ്ങി

മൊഗ്രാൽ:മൊഗ്രാൽ കടവത്ത് അബ്ദുൽ ഖാദർ കെ കെ-ദൈനബി ദമ്പതികളുടെ മകൻ മൊഗ്രാൽ ടൗണിലെ ജാസ് ബേക്കറി ഉടമ  അബ്ദുൽ അസീസ്(44) മസ്തിഷ്കാഘാതത്തെ തുടർന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഞായറാഴ്ച  വെളുപ്പിന് അത്താഴം കഴിച്ച് പള്ളിയിൽ പോകാൻ ഒരുങ്ങവേയാണ് മസ്തിഷ്കാഘാതം സംഭവിച്ച് തളർന്നു വീണത്. തുടർന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ആയിരുന്ന അസീസ് ഇന്ന് രാത്രി 7 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇപ്പോൾ മൊഗ്രാൽ നടുപ്പളത്താണ് താമസം. വർഷങ്ങളായി മൊഗ്രാലിൽ ജാസ് ബേക്കറി-ഫ്രൂട്ട്സ് കട നടത്തി വരികയായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.

ഭാര്യ:ഷംസീന. മക്കൾ:സൈനബ ബതൂൽ,സഹ്റ ഫാത്തിമ. സഹോദരങ്ങൾ അഷ്റഫ്(ഖത്തർ), യൂനുസ് (ഇലക്ട്രീഷ്യൻ), നൂഹ്,അനസ് (ദുബായ്),സുഹ്റ,അവ്വാബി, മറിയംബി.

മയ്യത്ത് ചൊവ്വാഴ്ച രാവിലെ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ മേഖല മുസ്ലിം ലീഗ് കമ്മിറ്റി, ഗ്രീൻ സ്റ്റാർ മൊഗ്രാൽ,മൊഗ്രാൽ ദേശീയവേദി,സിറ്റിസൻ ക്ലബ്‌ കടവത്ത്  അനുശോചിച്ചു.

No comments