“ജസീലയുടെ മരണം ;യാഥാർഥ്യം പുറത്ത് കൊണ്ട് വന്ന് പ്രതികളെ മാതൃകാ പരമായി ശിക്ഷ ഉറപ്പുവരുത്തുക” വിമൻ ജസ്റ്റിസ് മൂവ്മെന്റ്
കാസർഗോഡ്: ആലമ്പാടി നാൽത്തടുക്കയിലെ ജസീല എന്ന 26 കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആദുർ പോലീസ് സ്റ്റേഷനിൽ എഴുതി തയ്യാറാക്കിയ പരാതിയുമായി പോയിട്ടും പരാതി സ്വീകരിക്കാത്തതും പോലീസിന്റെ അനാസ്ഥയും അന്വേഷണ പരിധിയിൽ കൊണ്ട് വരിക,
ജസീലയുടെ ആൺ സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്ത് കാണാതായ സ്വർണ്ണത്തിന്റെ യാഥാർഥ്യം പുറത്ത് കൊണ്ട് വരിക. അന്വേഷണം വേഗത്തിലാക്കി പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പരിപാടി വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സാഹിദ ഇല്യാസ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള, ആക്ഷൻ കമ്മിറ്റി കൺവീനർ ഇ കെ നാസർ, സുലൈഖ മാഹിൻ തുടങ്ങിയവർ സംസാരിച്ചു.
വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജുവൈരിയ അദ്ധ്യക്ഷത വഹിച്ചു. സഹീറ അബ്ദുല്ലത്തീഫ് സ്വാഗതവും റംസീന നന്ദിയും പറഞ്ഞു.

Post a Comment