പാചക വാതക നിയന്ത്രണം:നോമ്പ് തുറ വിഭവങ്ങളും വഴിമാറുന്നു, ഹോട്ടലുകൾ അടച്ചിട്ടതോടെ ഈദ് ആഘോഷത്തിന് ഒരുങ്ങുന്നവരുടെ തൊഴിൽ നഷ്ടവും ദുരിതമാകുന്നു
കുമ്പള.എൽപിജി സിലിണ്ടറുകൾ ലഭിക്കാതെ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായം പൂർണ്ണമായും സ്തംഭിക്കുന്നു.റംസാൻ 23 ൽ എത്തി നിൽക്കുമ്പോൾ നോമ്പുതുറ വിഭവങ്ങൾ ഇനി ലഭിക്കാനിടയില്ല. ജില്ലയിൽ തന്നെ പലയിടത്തും നോമ്പുതുറയുടെ പ്രധാന വിഭവമായ "സമൂസ''വഴി മാറിയിട്ടുണ്ട്. പാചകവാതക ക്ഷാമം അടുക്കളകളെ ബാധിച്ചത് പെരുന്നാൾ വിഭവങ്ങൾ ഒരുക്കുന്നതിനും തടസ്സമായി നിൽക്കുന്നു. ഹോട്ടൽ ഭക്ഷണം ആശ്രയിക്കുന്നവർക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് 30% വരുന്ന പാചകവാതകവും വരുന്നത് ജിസിസി രാജ്യമായ ഖത്തറിൽ നിന്നാണ്.പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന്റെ ആക്രമണം കൂടുതൽ നേരിട്ടതും ഖത്തറാണ്.ഇത് രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമാകാനിടയായി.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗ്യാസ് സിലിണ്ടറിനായി ജനങ്ങൾ തെരുവിലിറങ്ങുന്ന കാഴ്ചയും കണ്ടു തുടങ്ങിയിട്ടുണ്ട്.ക്ഷാമം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടികൾ സ്വീകരിക്കുമെന്ന് പറയുമ്പോൾ അത് ഗ്രാമീണ മേഖലകളിലെ പ്രതിസന്ധിക്ക് പരിഹാരമാവുന്നില്ലെന്ന് പറയുന്നു.ഇപ്പോഴത്തെ നിയന്ത്രണം തന്നെ അടുക്കളകളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഹോട്ടൽ വ്യവസായം അടഞ്ഞതുകൊണ്ട് ലക്ഷക്കണക്കിനാളുകളുടെ തൊഴിലിനെയും ബാധിച്ചു തുടങ്ങി. പ്രത്യേകിച്ച് പെരുന്നാൾ ആഘോഷം അടുത്തു വരുമ്പോൾ ജോലിയില്ലാത്ത അവസ്ഥയായത് കുടുംബാംഗങ്ങളെ ദുരിതത്തിലാക്കുന്നത്.
പശ്ചിമേഷൻ യുദ്ധം അവസാനിച്ചാൽ തന്നെ പാചകവാതക വിതരണം വീണ്ടും പഴയപടി ആകണമെങ്കിൽ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് പറയപ്പെടുന്നുണ്ട്. ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ ഹോട്ടലുകൾ അടച്ചിട്ടത് ഇവിടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികളെയും, അതേപോലെ ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാർത്ഥികളെയും പ്രയാസപ്പെടുത്തിയിട്ടുണ്ട്.പലരും നാട്ടിലേക്ക് വരുന്നുമുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷാക്കാലമായതിനാൽ ബേക്കറികളിൽ നിന്നും മറ്റും കിട്ടുന്ന ലഘു ഭക്ഷണങ്ങൾ പോലും കിട്ടാത്തതും വിദ്യാർത്ഥികളെ ദുരിതത്തിലാക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പശ്ചിമേഷൻ യുദ്ധം രാജ്യത്തെ ജനജീവിതത്തെ തന്നെ ഏറെ ബാധിച്ചു കഴിഞ്ഞു.

.jpeg)
Post a Comment