അമേരിക്കൻ വിധേയത്വം: രാജ്യത്തിൻ്റെ സ്വതന്ത്ര പരമാധികാരത്തിന് നാണക്കേട് - വെൽഫെയർ പാർട്ടി
കാസർകോട് : ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ പാചകവാതകം ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇന്ത്യ സ്വതന്ത്ര പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീർഘകാലമായി വാണിജ്യ ബന്ധങ്ങളും സൗഹൃദവും കാത്തു സൂക്ഷിക്കുന്ന ഇറാനുമായി നല്ല രീതിയിലുള്ള നയതന്ത്ര നിലപാടുകൾ സ്വീകരിക്കണമെന്നും, അമേരിക്കയുടെ കണ്ണുരട്ടലിന് മുന്നിൽ മുട്ടുമടക്കാതെ റഷ്യയുമായി വാണിജ്യ കരാറിന് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് ടി. കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ഷബ്‌നം ബഷീർ, അബ്ദുൽ ഖാദർചട്ടഞ്ചാൽ, മഹ്മൂദ് പള്ളിപ്പുഴ, അബ്ദുൽ ലത്തീഫ് കുമ്പള, വി.കെ അഫ്സൽ, സഹീറ ലത്തീഫ്, റംസീന അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി യൂസുഫ് ചെമ്പിരിക്ക സ്വാഗതവും നഹാർ കടവത്ത് നന്ദിയും പറഞ്ഞു.

Post a Comment